കൊറോണ വൈറസിനെതിരേ ആത്മീയ യുദ്ധം നടത്താൻ ഫ്രാൻസിസ് മാർപാപ്പ
സാന്താ മരിയ ബസിലിക്കയില്‍ കോറോണ വൈറസിന്റെ നിര്‍മാര്‍ജനത്തിനായി മാതാവിന്റെ മധ്യസ്ഥം യാചിച്ച് മാര്‍പാപ്പ പ്രാര്‍ഥിച്ചു
റോം: ലോകത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്ന കൊറോണ വൈറസിനെതിരേ ആത്മീയ യുദ്ധം നടത്താൻ ഫ്രാൻസിസ് മാർപാപ്പ. റോമിലുടനീളം തീര്‍ഥാടന യാത്ര നടത്തിയ അദ്ദേഹം സാന്താ മരിയ ബസിലിക്കയും സാന്‍ മര്‍ചെല്ലോ അല്‍ കോര്‍സോ പള്ളിയും സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. സാന്താ മരിയ ബസിലിക്കയില്‍ കോറോണ വൈറസിന്റെ നിര്‍മാര്‍ജനത്തിനായി മാതാവിന്റെ മധ്യസ്ഥം യാചിച്ച് മാര്‍പാപ്പ പ്രാര്‍ഥിച്ചു.
ഇതിനു മുന്‍പും മാര്‍പാപ്പാമാര്‍ ഇത്തരം മഹാമാരികള്‍ക്കെതിരേ ആത്മീയ പ്രതിരോധം നടത്തിയിട്ടുണ്ട്. 1837-ല്‍ കോളറ പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഗ്രിഗറി പതിനാറാമന്‍ പാപ്പാ സാന്താ മരിയ ബസിലിക്കയില്‍ മാതാവിന്റെ മധ്യസ്ഥം അപേക്ഷിച്ച് പ്രാര്ഥിച്ചിട്ടുണ്ട്.1,522-ല്‍ റോമില്‍ പകര്‍ച്ചവ്യാധിയുണ്ടാകുകയും അതു പൂര്‍ണമായി മാറുകയും ചെയ്തപ്പോള്‍ നഗരത്തിലൂടെ ഈ വിശുദ്ധ കുരിശ് വഹിച്ച് തീര്‍ഥയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു. ലോകത്താകമാനമുള്ള കോറോണ രോഗികള്‍ക്കു വേണ്ടിയും ഈ രോഗത്തിന് ഇരയായി മരണപ്പെട്ടവര്ക്കുവേണ്ടിയും മാര്‍പാപ്പ പ്രാര്‍ഥിച്ചു.
തുടര്‍ന്ന് കാല്‍നടയായി സാന്‍ മര്‍ചെല്ലോ അല്‍ കോര്‍സോ പള്ളിയിലെത്തി. അവിടുത്തെ അത്ഭുത കുരിശു രൂപത്തിന്റെ മുന്നില്‍ നിന്ന് മഹാവ്യാധി പടര്‍ന്നു പിടിക്കാതിരിക്കാനും ദുരീകരണത്തിനും വേണ്ടി പ്രാര്‍ഥിച്ചു.ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ച മാര്‍പാപ്പാ രോഗികളായവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മനശാന്തി ലഭിക്കാനായി പ്രത്യേത പ്രാര്‍ഥനയും നടത്തി.