ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.വൃക്കകൾക്ക് രോഗബാധയെന്നു മെഡിക്കൽ റിപ്പോർട്ട്

'കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്‍റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'

വത്തിക്കാൻ |ന്യൂമോണിയ ബാധയെത്തുടർന്ന് ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഓക്സിജൻ നൽകുന്നത് തുടരുകയാണ്. അതിനിടെ ഇന്നലെ ആശുപത്രി മുറിയിലിരുന്ന് മാർപാപ്പ കുർബാനയിൽ പങ്കെടുത്തെന്ന് വത്തിക്കാൻ അറിയിച്ചു.88കാരനായ മാർപാപ്പയെ ഇക്കഴിഞ്ഞ പതിനാലിന് ആണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് CAT സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു
തനിക്കായി പ്രാർഥിക്കുന്നവർക്ക് നന്ദി അർപ്പിച്ച് മാർപാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പത്ത് ദിവസം മുമ്പാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആശുപത്രി മുറിയിൽവെച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. വത്തിക്കാനായിരുന്നു സന്ദേശം പുറത്ത് വിട്ടത്

‘കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്‍റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, മാര്‍പാപ്പ പറഞ്ഞു.നേരത്തെ മാര്‍പാപ്പയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാള്‍ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ പറഞ്ഞു. പോപ്പിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചിരുന്നു.

You might also like

-