കെ എസ് ആർ ടി സി ബസ്സിൽ വനിതാ കണ്ടക്ടറുടെ പൂരപ്പാട്ട്

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ യാത്രക്കാർ ബസിൽ കയറിയിരുന്നതാണ് കണ്ടക്ടറെ പ്രകോപിതയാക്കിയത്. തനിക്ക് ആഹാരം കഴിക്കാനുള്ള ഇടമാണെന്നും സ്റ്റാഫ് അല്ലാതെ മറ്റാരും ബസില്‍ ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞാണ് ഇവര്‍ യാത്രക്കാരെ ഇറക്കിവിട്ടത്

0

തിരുവനന്തപുരം | കെ എസ് ആർ ടി സി ബസ്സിൽ വനിതാ കണ്ടക്ടറുടെ പൂരപ്പാട്ട് തൊഴിലുറപ്പ് തൊഴിലാളികൾ വനിതാ കണ്ടക്ടർ ബസ്സിനുള്ളിൽ
ഭക്ഷണം കഴിക്കുന്നതിനിടയിൽ ബസ്സിനുള്ളിൽ പ്രവേശിച്ചതിനാണ് യാത്രക്കാര്‍ക്ക് നേരെ വനിതാ കണ്ടക്ടർ അസഭ്യവര്‍ഷം ചൊരിഞ്ഞത് .
ചിറയിന്‍കീഴില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം.

തൊഴിലുറപ്പ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെയാണ് കണ്ടക്ടർ അസഭ്യം പറഞ്ഞത്. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരിക്കെതിരെയാണ് പരാതി. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ യാത്രക്കാർ ബസിൽ കയറിയിരുന്നതാണ് കണ്ടക്ടറെ പ്രകോപിതയാക്കിയത്.
തനിക്ക് ആഹാരം കഴിക്കാനുള്ള ഇടമാണെന്നും സ്റ്റാഫ് അല്ലാതെ മറ്റാരും ബസില്‍ ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞാണ് ഇവര്‍ യാത്രക്കാരെ ഇറക്കിവിട്ടത്. ചിലര്‍ ഇറങ്ങി പോകാന്‍ തയാറാകാതെ വന്നതോടെയാണ് കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നേരെ മോശമായി സംസാരിച്ചത്.'”നിങ്ങള്‍ക്ക് എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല, തനിക്ക് ആരെയും പേടിയില്ല, പോലീസിനെയോ ആരെ വേണമെങ്കിലും വിളിച്ചു കൊണ്ടുവാ ടി” എന്നായിരുന്നു പൂരപ്പട്ടിനിടയിലെ കണ്ടക്ടറുടെ വെല്ലുവിളി.കണ്‍സെഷന്‍ പുതുക്കാനെത്തിയെ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പാണ് വീണ്ടുമൊരു സംഭവം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്.

You might also like

-