മലപ്പുറത്ത് മറ്റൊരു ദുരന്തമുഖം തുറക്കാനൊരുങ്ങി പൂങ്കാവനം , അണക്കെട്ടിൽ വൻ ചോർച്ച ഭീതിയിൽ പ്രദേശവാസികൾ

കരിങ്കല്ലുകൊണ്ടു കെട്ടി പൊക്കിയിട്ടുള്ള ( ഗ്രാവിറ്റി ഡാം) അണക്കെട്ടിന്റെ മുഴുവൻ ഭാഗങ്ങളിലും വൻ ചോർച്ച രൂപപ്പെട്ടിട്ടുണ്ട് ചോർച്ചയുടെ വൻ തോതിലാണ് ജലം പുറത്തേക്ക് നിർഗ്ഗമിച്ചുകൊണ്ടിരിക്കുന്നത് കൂടാതെ ഡാമിന് മുകളിൽ ഏകദേശം മധ്യഭാഗത്തായി വളർന്നിട്ടുള്ള  ആൽമരത്തിന്റെ വേരുകൾ കല്കെട്ടുകളെ തകർത്തിട്ടുണ്ട്

0

മലപ്പുറം : മലപ്പുറം ജില്ലയിലെ ഏക അണക്കെട്ടായ പൂങ്കാവനം ഡാം വൻചോർച്ചയെത്തുടർന്നു ഏതു നിമിഴവും തകരുമെന്ന് അവസ്ഥയിൽ നിലകൊള്ളുന്നത്. കരിങ്കല്ലുകൊണ്ടു കെട്ടി പൊക്കിയിട്ടുള്ള ( ഗ്രാവിറ്റി ഡാം) അണക്കെട്ടിന്റെ മുഴുവൻ ഭാഗങ്ങളിലും വൻ ചോർച്ച രൂപപ്പെട്ടിട്ടുണ്ട് ,ചോർച്ചയുടെ വൻ തോതിലാണ് ജലം പുറത്തേക്ക് നിർഗ്ഗമിച്ചുകൊണ്ടിരിക്കുന്നത് കൂടാതെ ഡാമിന് മുകളിൽ ഏകദേശം മധ്യഭാഗത്തായി വളർന്നിട്ടുള്ള  ആൽമരത്തിന്റെ വേരുകൾ കല്കെട്ടുകളെ തകർത്തിട്ടുണ്ട് അണക്കെട്ടിൽ അധിക ജലം തുറന്നുവിടാനുള്ള ഷട്ടറുകളും താറുമാറായതിനാൽ മഴ വീണ്ടും ശക്തി പാർപ്പിച്ചാൽ ഡാം ഏതു നിമിഴവും തകർന്നേക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്, വെട്ടത്തൂർ വില്ലജ്ജ്ജിലെ മലമുകളിലാനാണ്പൂങ്കാവനം ഡാം, ഡാമിന്റെ വാൽവുകൾ തകരാറിലയിട്ടു വർഷങ്ങൾ പിന്നിട്ടു താഴ് ഭാഗങ്ങളിലെ ആളുകൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് ഇറിഗേഷൻ വകുപ്പാണ് വർഷങ്ങൾക്ക് മുൻപ് ഈ അണകെട്ട് നിർമ്മിച്ചത് കാലകാരണപ്പെട്ട അണക്കെട്ടിൽ ഇപ്പോൾ നൂറിലധികം സ്ഥലത്താനാണ് വൻചോർച്ച രൂപപ്പെട്ടിട്ടുള്ളത് അണകെട്ട് ഇപ്പോൾ, നിറഞ്ഞു കവിയാറായ ,അവസ്ഥയിലാണ്
അണകെട്ട് തകരാനിടയാൽ താഴ് ഭാഗത്തുള്ള നിരവധി കുടുംബങ്ങളെയും നൂറുകണക്കിന് കൃഷിയിടനകളെയുംപ്രളയത്തിൽ മുക്കും . കൂടാതെ പെരിന്തൽമണ്ണ -തലനെല്ലോർ റോഡും തഴ ഭാഗത്തെ പാടശേഖരവും നവശേഷമാക്കിയേക്കും മലപ്പുറത്തെ ജില്ലയിലെ ചെറിയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ പൂങ്കാവനം പ്രദേശത്തേക്ക് നിരവധി ആളുകൾ കാഴ്ചക്കാരായി ഇപ്പോൾ എത്തുന്നു മുണ്ട്.അണക്കെട്ടിന്റെ ചോർച്ച നാട്ടുകാർ ജലശേചന വകുപ്പ് ഉദ്യോഗസ്ഥരെയും റവന്യൂ ജീവനക്കാരെയും അറിയിച്ചു വെങ്കിലും പ്രദേശം സന്ദർശിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലന്ന് നാട്ടുകാർ പറഞ്ഞു മലപ്പുറം ജില്ലയിലെ കാലവർഷം വൻ നാശം വിതച്ചിരിക്കുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ചോർച്ച വലിയ ആശങ്കയാണ് . പ്രദേശ വാസികളിൽ ഉണ്ടാക്കിയിട്ടുള്ളത്
അണക്കെട്ടിലെ ചോർച്ച ആശങ്കയും പങ്കുവച്ച് മലപ്പുറത്തെ
റിട്ടേർഡ് അധ്യാപകനായ റോയ് മാത്യു മൂകൻതോട്ടത്തിൽ ഇന്ന് 10-08-2019 നേരിൽ കണ്ടു ഷൂട്ട്‌ ചെയ്തു ഇന്ത്യ വിഷൻ മീഡിയക്ക് അയച്ചു തന്ന
വീഡിയോ വാർത്തക്കൊപ്പം ചേർക്കുന്നു

You might also like

-