ഫാഷൻ ഗോൾഡ് തട്ടിപ്പ് മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിയിൽ കിഴടങ്ങി

സ്വർണ നിക്ഷേപ തട്ടിപ്പിൽ കമറുദ്ദീനും, തങ്ങൾക്കുമെതിരെ 170ലേറെ പരാതികളായിരുന്നു പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ഭയന്ന തങ്ങൾ ഒളിവിൽ പോകുകയായിരുന്നു.

0

കാസർകോട് :ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്​ കീഴടങ്ങൽ. ഇയാൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 170 കേസുകളാണ് പൂക്കോയ തങ്ങൾക്കെതിരെയുള്ളത്. എം.എൽ.എയായിരുന്ന മുസ്​ലിം ലീഗ്​ നേതാവ്​ എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്. ഫാഷൻ ഗോൾഡ്​ ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ്​ ചെയ്​തിരുന്നു. ഇതിനു പിന്നാലെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ്​ ചെയ്യാതെ എം.സി കമറുദ്ദീനെ അറസ്റ്റ്​ ചെയ്​തത്​ രാഷ്​​ട്രീയ പ്രേരിതമണെന്ന്​ ആക്ഷേപമുണ്ടായിരുന്നു

സ്വർണ നിക്ഷേപ തട്ടിപ്പിൽ കമറുദ്ദീനും, തങ്ങൾക്കുമെതിരെ 170 ലേറെ പരാതികളായിരുന്നു പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ഭയന്ന തങ്ങൾ ഒളിവിൽ പോകുകയായിരുന്നു. കൂട്ടു പ്രതിയായ കമറുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. 93 ദിവസത്തോളം ജയിൽ വാസം അനുഭവിച്ചതിന് പിന്നാലെയാണ് കമറുദ്ദീൻ മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

 

You might also like

-