പൊലീസ് ഡേറ്റാ ബേസ് ഊരാളുങ്കലിന് നിയമസഭയിൽ പ്രതിക്ഷേധം
കഴിഞ്ഞ ഒക്ടോബർ 29നാണ് ഇതുസംബന്ധിച്ചുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പുറത്തിറങ്ങിയത്.
തിരുവനന്തപുരം : സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കലിന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം.അതീവ സുരക്ഷാ വിവരങ്ങൾ കൈമാറുന്നത് സുരക്ഷാ വീഴ്ചയാണെന്നും സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.എസ് ശബരീനാഥനാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ അഴിമതി കുറയുമെന്നും ഒരു ഡാറ്റബേസിന്റയും ഉടമസ്ഥത ഊരാളുങ്കലിന് നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഊരാളുങ്കലിനോട് മറ്റു ചില സ്ഥാപനങ്ങൾക്ക് നീരസമുണ്ടെന്നും ആ നീരസത്തിന്റെ വക്താവായി പ്രതിപക്ഷം മാറേണ്ടതുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഒരു സ്വകാര്യ കമ്പനിയെ സംസ്ഥാനത്തിന്റെ സുരക്ഷാകാര്യങ്ങൾ ഏൽപ്പിക്കുന്നത് അഭികാമ്യമല്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബർ 29നാണ് ഇതുസംബന്ധിച്ചുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 25നാണ് ഊരാളുങ്കല്‍ സൊസൈറ്റി അപേക്ഷ നല്‍കിയത്. പാസ്പോര്‍ട്ട് പരിശോധനക്കുള്ള ആപ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കൊച്ചിയിലെ സാധ്യതാ പഠനത്തിന് 35 ലക്ഷം നല്‍കാനായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്. 20 ലക്ഷം രൂപ ഉടന്‍ നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു.