ജനമൈത്രി പോലീസിന്റെ വിഷുകൈനീട്ടം “ഓക്സിജൻ സിലിണ്ടർ” ..പ്രകീര്ത്തിച്ച് പ്രകാശ് ജാവദേഖേർ
തീവ്വ്ര ശ്വാസകോശ രോഗത്താൽ കഷ്ടപ്പെടുന്ന റോസ്സമ്മക്ക് മൂന്നുദിവസം കൂടുമ്പോൾ ജീവൻ നിലനിർത്താൻ ഒരു ഓക്‌സിജൻ സിലിണ്ടർ ആവശ്യാമാണ് റോസമ്മയും മകളും അടങ്ങുന്ന കുടുംബത്തിന് ദീർഘനാളത്തെ ചികിത്സയിൽ ജീവിതത്തിൽ നേടിയതെല്ലാം ഇവരുടെ ചികിത്സക്ക് വേണ്ടി വിറ്റു
ഇടുക്കി: അടിമാലി മച്ചിപ്ലാവ് ചുരകെട്ടാൻ കുടി അദിവാസി കോളനിയിലെ റോയസ്സമ്മക്ക് ഇത്തവണ വിഷുവിന് കൈനീട്ടം നൽകിയത് അടിമാലിയിൽ ജനമൈത്രി പോലീസാണ് അതാകട്ടെ തന്റെ ജീവൻ നിലനിർത്താൻ വേണ്ട പ്രണവായു നിറച്ച ഓക്സിജൻ സിലണ്ടർ ചുരകെട്ടാൻ കുടിയിൽ തീവ്വ്ര ശ്വാസകോശ രോഗത്താൽ കഷ്ടപ്പെടുന്ന റോസ്സമ്മക്ക് മൂന്നുദിവസം കൂടുമ്പോൾ ജീവൻ നിലനിർത്താൻ ഒരു ഓക്‌സിജൻ സിലിണ്ടർ ആവശ്യാമാണ് റോസമ്മയും മകളും അടങ്ങുന്ന കുടുംബത്തിന് ദീർഘനാളത്തെ ചികിത്സയിൽ ജീവിതത്തിൽ നേടിയതെല്ലാം ഇവരുടെ ചികിത്സക്ക് വേണ്ടി വിറ്റു .ഇപ്പോൾ അവശേഷിക്കുന്നതു മുന്ന് സെന്റ് സ്ഥലംവും ചെറിയ കുടിലും മാത്രമാണ് , രോഗിയായ റോസ്സാമ്മയുടെ ചികിത്സക്കും കുടുംബത്തിന്റെ നിത്യ ചിലവിനു മകൾ കുലിപണിചെയ്തു കിട്ടുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം . അമ്മയുടെ ചികിത്സക്കായി മുട്ടാത്ത വാതിലുകൾ ഇല്ല . ലോകം മുഴുവൻ കോവിഡ് ബാധിച്ചതോടെ റോസ്സാമ്മയുടെ മകളുടെ കുലിപണിയും നഷ്ടമായി .
ഇങ്ങനെ ഈ കുടുംബം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത് കുടിയിലെ ചിലർ അടിമാലിയിൽ സാമൂഹ്യ പ്രവർത്തകരയ സി എസ് റെജികുമാറിനെയും സാബുവിനെയും അറിയിക്കുകയായിരുന്നു ഇവർ റോസ്സാമ്മയുടെ വീട് സന്ദർശിക്കുകയും ദാരുണാവസ്ഥ നേരിൽ കണ്ടേ ബോധ്യപ്പെടുകയും , പിന്നീട് ജനമൈത്രി പോലീസിൽ റോസ്സാമ്മയുടെ വിവരം ധരിപ്പിക്കുകയുമായിരുന്നു.
ഒരിറ്റു പ്രാണ വായുവിനായി ക്ലേശിക്കുന്ന റോസ്സാമ്മയുടെ ദാരുണ സ്ഥിതി കേട്ടറിഞ്ഞ അടിമാലി സി ഐ അനിൽ ജോർജ്ജും സബ് ഇൻസ്പക്ടർ മാരായ കെ ഡി മണിയനും സി ആർ സന്തോഷും കൂട്ടുകാരും അപ്പോൾ തന്നെ പണം സമാഹരിച്ചു ഓക്സിജൻ സിലിണ്ടറും ഒപ്പം വിഷുവിന് സദ്യ ഒരുക്കനാനുള്ള വിഭവങ്ങളും സമാഹരിച്ചു മലകയറി.
അടിമാലിയിൽ നിന്നും 7 കിലോമീറ്റർ കാനനപാത പിന്നിട്ടുവേണം റോസ്സമ്മയുടെ വീട്ടിലെത്താൻ കുറെദൂരം പോലീസ് ജീപ്പിൽ എത്തിച്ച ഓക്സിജൻ സിലിണ്ടർ പോലീസുകാർ തന്നെ ചുമന്നാണ് റോസ്സാമ്മയുടെ വീട്ടിൽ എത്തിച്ചത് സഹായത്തിനു സാമൂഹ്യപ്രവർത്തകരായ റെജിയും സാബുവും . ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു വിഷുകൈനീട്ടവും തന്റെ പ്രാണൻ നിലനിർത്താനുള്ള ജീവവായു നിറച്ച സിലിണ്ടറും കണ്ടപ്പോൾ റോസ്സാമ്മയുടെ ചുളിവ് പാതിയടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു . കരയുന്ന ആ അമ്മയെ പോലീസുകാർ സ്നേഹത്തോടെ സാന്ത്വനിപ്പിച്ചു . മടങ്ങി ഇപ്പോൾ ഇവർക്കാവശ്യമായ ഓക്സിജൻ സിലണ്ടറുകളും മറ്റും അടിമാലിയിൽ ജനമൈത്രി പൊലീസാണ് ഇവിടെ മുടക്കമില്ലാതെ എത്തിച്ചുവരുന്നത്.
ജനമൈത്രി പോലീസിണ്റ്റെ വിഷുദിനത്തിൽ കാരുണ്യ സ്പര്ശം കേരളവിഷൻ മീഡിയറ്റിലുടെ വാർത്ത സംപ്രേഷണ ചെയ്തു ആകാശവാണിയുടെ ട്വിറ്റെർ പേജിലും ഈ വാർത്ത ഇടപ്പിച്ചു ട്വിറ്ററിൽ വർത്തകണ്ട കേന്ദ്ര മന്ത്രി പ്രകാശ ജാവ്‌ദേക്കർ കേരളാ പോലീസിന്റെ സൽപ്രവർത്തിയെ അഭിനന്ദിച്ചു റീ ട്വിറ്റ് ചെയ്തതോടെ ദേശിയ തലത്തിൽ പലരും ഈ വാർത്ത ഫോളോചെയ്തു ഇപ്പോൾ കേരളം പോലീസിന്റെ വിഷുകൈനീട്ടം ദേശത്തലത്തിലെ പ്രധാന വർത്തകളിലൊന്നായി മാറിയിരിക്കുകയാണ് .
സ്വന്തം പോക്കറ്റിലെ പണം ചിലവാക്കിയാണ് അടിമാലിയിൽ പോലീസുകാർ ഈ കുടുംബത്തെ സഹായിച്ചുവരുന്നത് 49 കാരിയായ പേരത്ത് റോസമ്മ തോമസിന് പൊലീസ് നൽകിയ സഹായഹസ്തം വർത്തയായെങ്കിലും കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന ഇവർക്ക് തുടർ ചികിത്സയും മറ്റും വളരെ അത്യന്താപേഷികമാണ് എന്നിരുന്നാലും ഇവരെ ഈ ഉദ്യോഗസ്ഥർ മാത്രം സഹായിച്ചത് മാത്രം മതിയോ ? ഇവർക്ക് ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ജീവിക്കാൻ കഴിയേണ്ട ഒപ്പം അടച്ചുറപ്പുള്ള വീട്ടിൽ ഈ അമ്മക്ക് അന്തിയുറങ്ങാൻ മറ്റെല്ലാവരെപോലെയും ഏവർക്കും അവകാശമില്ലേ ? https://twitter.com/airnewsalerts