രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ
പോളിംഗ് സാമഗ്രികളുടെ വിതരണം അൽപ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്.
തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അൽപ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.
ആദ്യഘട്ട വോട്ടെടുപ്പില്‍ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുണ്ടായി. വിഴിഞ്ഞത്ത് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസുമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. തിരുവനന്തപുരത്ത് ചാലയിലും, നെടുമങ്ങാടും, കാട്ടാക്കടയിലും,പത്തനംതിട്ടയില്‍ പഴകുളത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.