തദേശം മൂന്നാം ഘട്ടം ,കാസർഗോഡ് – 75. 62 കണ്ണൂർ – 76.83 കോഴിക്കോട് – 77.32 മലപ്പുറം – 77.59 പോളിംഗ്
78 പോളിംഗ് ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇപ്പോഴും വടക്കൻ കേരളത്തിൽ മിക്ക ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. ഇതുവരെ വടക്കൻ ജില്ലകളിൽ 76 ആണ് പോളിംഗ് ശതമാനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്. മറ്റ് ഘട്ടങ്ങളെ അപേക്ഷിച്ച് അവസാനഘട്ടമായ മൂന്നാംഘട്ടത്തിലാണ് ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 78 പോളിംഗ് ശതമാനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇപ്പോഴും വടക്കൻ കേരളത്തിൽ മിക്ക ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്.
രാവിലെ മുതല്‍ മിക്ക ബൂത്തുകള്‍ക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തലശ്ശേരി കുയിപ്പങ്ങാട് കള്ള വോട്ട് ചെയ്യാൻ വന്ന സി.പി.എം പ്രവർത്തകനെ പിടികൂടി തിരിച്ചയച്ചു. മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിങ് ബൂത്തിന് മുന്നിൽ എൽ.ഡി.എഫ്-യു.ഡി. എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരിക്കേറ്റു. പൊലീസ് ലാത്തി വിശി.
കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് 4 ആം വാർഡിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൻ വയൽ പടന്നക്കണ്ടി ഈസ്റ്റ് എല്‍.പി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ വോട്ടാണ് കള്ളവോട്ട് ചെയ്തത് തുടർന്ന് അദ്ദേഹം ചലഞ്ചു വോട്ട് ചെയ്തു.അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. താനൂർ നഗരസഭ ബൂത്ത് പതിനാറിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് സംഘർഷം. നിസാര പരിക്കുകളോടെ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പോളിംഗ്. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.എന്നാല്‍ തിരൂരിൽ വോട്ടിങ് അവസാനിച്ചിട്ടില്ല. ഇപ്പോഴും തിരൂർ നഗരസഭ ഡിവിഷൻ 9ൽ നീണ്ട ക്യൂ തുടരുന്നു. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ ടി മുരളി തിരൂർ ചെമ്പ്രയിലെ പോളിങ് ബൂത്തിലെത്തി. ഒരു പ്രിസൈഡിങ്ങ് ഓഫിസറെ കൂടി അധികമായി നിയോഗിച്ചു.
അവസാന അരമണിക്കൂറിൽ മിക്ക ബൂത്തുകളിലും കൊവിഡ് രോഗികളെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. അവസാനമിനിറ്റുകളിലും നിരവധിപ്പേർ വോട്ട് രേഖപ്പെടുത്താൻ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. അവസാനമെത്തിയവർക്കെല്ലാം ടോക്കൺ കൊടുത്താണ് വോട്ട് ചെയ്യിച്ചത്.സ്ത്രീകൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്ത ഘട്ടമാണിത്. പുരുഷൻമാർ ആകെ 75.37% ആണ് വോട്ട് ചെയ്തത്. 78.78 ശതമാനം സ്ത്രീകൾ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.