കണ്ണൂരിൽ മരിച്ചയുവതിയുടെ മൃതശരീരത്തിൽ നിന്നും സ്മാർട്ട് ഫോൺ അടിച്ചുമാറ്റിയ പോലീസുകാരന് സസ്‌പെൻഷൻ ?

കണ്ണൂർ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ സജിത്താണ് ആത്മഹത്യാ ചെയ്ത യുവതിയുടെ ശരീരതയിൽനിന്നും സ്മാർട്ട് ഫോൺ അടിച്ചുമാറ്റിയതിനു നടപടിക്ക് വിധേയനായത്

0

കണ്ണൂർ: പോലീസ് ഇത്രമാത്രം തരാം താഴാമോ ? കേരള പോലീസിൽ ഇത്തരക്കാരോ ? കണ്ണൂരിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ അടിച്ചു മാറ്റി കേരളാ പൊലീസിലെ ഒരു വിരുതൻ വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഒടുവിൽ വകുപ്പുതല അന്വേഷണം നടത്തി . കണ്ണൂർ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ സി കെ സുജിത്
(പോലീസ് അസോസിയേഷൻ മുൻ ഭാരവാഹി )  ആത്മഹത്യാ ചെയ്ത യുവതിയുടെ ശരീരതയിൽനിന്നും സ്മാർട്ട് ഫോൺ അടിച്ചുമാറ്റിയതിനു നടപടിക്ക് വിധേയനായത്

2018 ഒക്ടോബര്‍ 20 ന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ കൂടാളിയില്‍ 20 വയസുകാരി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ യുവതിയുടെ മൃതദേഹപരിശോധന നടത്തിയ ഇയ്യാൾ മൃതദേഹത്തിനരികെ നിന്നും ലഭിച്ച ഫോണ്‍ അടിച്ചു മാറ്റുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമായിരുന്നു ഇത്. എന്നാല്‍ കേസന്വേഷണത്തിനായി കണ്ടെടുത്ത രേഖകളിലൊന്നും മൊബൈല്‍ ഫോണിനെ കുറിച്ച്‌ എഴുതിയിരുന്നില്ല.

ഒരു വര്‍ഷത്തിനു ശേഷം പോലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തി കേസ് അന്വേഷണം അവസാനിപ്പിച്ചുവെങ്കിലും മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കിയില്ല. ഇതു കാരണം ബന്ധുക്കള്‍ എസ്‌ഐ ശിവന്‍ ചോടോത്തിനെ ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു ഫോണിനെ കുറിച്ച്‌ തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ സിവില്‍ പോലീസ് ഓഫീസറുടെ കൈയിലാണെന്ന് വ്യക്തമായത്. പല തവണ ആവശ്യപ്പെട്ടിട്ടും ഓഫീസര്‍ ഫോണ്‍ കൈ മാറാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇരിട്ടി എഎസ്പി ആനന്ദിന് പരാതി നല്‍കുക ആയിരുന്നു.

ഒടുവിൽ പിടിവള്ളി നഷ്ട്ടപെട്ടു കുടുങ്ങ്‌മെന്നായപ്പോഴാണ് സിവില്‍ പോലീസ് ഓഫീസര്‍ സി കെ സുജിത് ഫോണ്‍ മരിച്ച യുവതിയുടെ വീട്ടില്‍ കൊണ്ടുചെന്ന് നൽകി നല്‍കി പേരിനു മാപ്പുപറഞ്ഞു തടി ഊരി എന്നാൽ വിഷയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു ഇതാണ് പിന്നീട് വകുപ്പുതല നടപടിയിൽ കൊണ്ടുചെന്നെത്തിച്ചത് . ആരോപണ വിധേയനായ ഓഫീസര്‍ ഇപ്പോള്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ ജനമൈത്രി പോലീസിന്റെ ചുമതല വഹിക്കുകയാണ്. മൃദേഹത്തിൽ നിന്ന് പോലും വിലപിടിപ്പുള്ളതെന്തും അടിച്ചുമാറ്റുന്ന പോലീസുകാർ ഉണ്ടെങ്കിൽ നമുക്ക് അഭിമാനിക്കാം കേരളാ പോലീസ്സേ!

You might also like

-