ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പോലീസ് വ്യാപകമായി തടഞ്ഞുനിർത്തി പരിശോധിച്ചു നടപടി സ്വീകരിക്കുന്നുണ്ട് . ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല
തിരുവനന്തപുരം:ട്രിപ്പിൾ ലോക് ഡൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും നാളെയും ട്രിപ്പിൾ ലോക്ക്ഡൗൺ കർശന നിയന്ത്രണങ്ങളോടെയാകും നടപ്പാക്കുക. വെള്ളിയാഴ്ച ഇളവുണ്ടായിരുന്നെങ്കിലും ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങൾ. വ്യാഴാഴ്ച തന്നെ ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പോലീസ് വ്യാപകമായി തടഞ്ഞുനിർത്തി പരിശോധിച്ചു നടപടി സ്വീകരിക്കുന്നുണ്ട് . ഇന്നും നാളെയും ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല. ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം.
സംസ്ഥാനത്തു ജൂൺ 16 വരെ യാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത് . കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടിപിആർ 13 നടുത്തേക്ക് എത്തുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്.