പോലീസുകാരനെ തുമറിച്ച നിലയിൽ കണ്ടെത്തി

2016മുതൽ സംസ്ഥാനത്ത് 55 പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.

0

കൊല്ലം :എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ സഹപ്രവർത്തകരാണ് ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെതത്തിയത്

ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.2016മുതൽ സംസ്ഥാനത്ത് 55 പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജോലി സമ്മർദവും മാനസിക പിരിമുറുക്കവുമാണ് വർധിച്ചുവരുന്ന ആത്മഹത്യകൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.

You might also like

-