കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി.കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം.
കോതമംഗലം| കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമര്‍ശിച്ചു.മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിൽ ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ ഉറച്ചുനിന്നെങ്കിലും പോലീസ് ഇവര്‍ക്കെതിരെ ബലപ്രയോഗം നടത്തി. മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിൽ ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ ഉറച്ചുനിന്നെങ്കിലും പോലീസ് ഇവര്‍ക്കെതിരെ ബലപ്രയോഗം നടത്തി. ഇന്ദിരയുടെ മകനെ ഉൾപ്പെടെ വലിച്ചിഴച്ച് മാറ്റിയാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്.സംഘർഷത്തിൽ ഇന്ദിരയുടെ സഹോദരനും പരിക്കേറ്റു.ജനപ്രതിനിധികൾക്കെതിരേയും പോലീസ് ബലം പ്രയോഗിച്ചു. ഡീൻ കുര്യാകോസ് ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പ്രവർത്തകരിൽ പലരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ തുടര്‍നടപടകള്‍ക്ക് അനുവദിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അതിരൂക്ഷമായ രീതിയിലാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടതെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. അധികൃതർ സമരസ്ഥലത്തേക്കെത്തുന്നില്ലെന്നും ആരോപണമുണ്ട്. ഡീൻ കുര്യാകോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ, എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ ഷിയാസ് എന്നിവർ സ്ഥലത്ത് തുടരുന്നുണ്ട്.
സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി.കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല. കളക്ടറെ സര്‍ക്കാര്‍ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പൊലീസുകാര്‍ ഇവിടെ നിന്നും വലിച്ചുമാറ്റി. ഇതിനിടയിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് ഇന്ന് രാവിലെ 8 :30 നാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചുവരവേ . ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് എത്തി ച്ചു പ്രതിക്ഷേധിക്കുകയായിരിന്നു . പ്രതിഷേധിച്ച 50 ൽ അധികം ആളുകളെ പോലീസ് കസ്റ്റഡിയിൽ എടുത്തട്ടുണ്ട് .