വിവാഹവേദികളില്‍ നുഴഞ്ഞു കയറി മോഷണം നടത്തുന്ന സ്ത്രീയെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് 4000 ഡോളര്‍ പ്രതിഫലം
വിവാഹ സമ്മാനമായി ലഭിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകളും ചെക്കുകളും ഉള്‍പ്പെടുന്ന ബോക്‌സുകളും ഇവര്‍ തട്ടിയെടുത്തിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോമല്‍ (ടെക്‌സസ്): വിവാഹം നടക്കുന്ന ഹോട്ടലുകളിലും വിവിധ വേദികളിലും ക്ഷണിക്കപ്പെടാതെ ഭംഗിയായി വസ്ത്രം ധരിച്ചു നുഴഞ്ഞു കയറി അവിടെ നിന്നും വിലയേറിയ ഗിഫ്റ്റ് ബോക്‌സുകളും പണവും മോഷ്ടിച്ചു കടന്നു കളയുന്ന സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു. ഈയിടെ കോമല്‍ കൗണ്ടിയില്‍ മാത്രം ഇത്തരം ആറു സംഭവങ്ങള്‍ ഉണ്ടായതായി പരാതി ലഭിച്ചിട്ടുണെന്നും പൊലീസ് അറിയിച്ചു. ഇതു കൂടാതെ സമീപ കൗണ്ടികളും ഇതേ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്നു ക്യാമറദൃശ്യങ്ങളില്‍ വ്യക്തമാകുന്നുവെന്നും അധികൃതര്‍ ചൂണ്ടികാട്ടി.
വിവാഹ സമ്മാനമായി ലഭിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകളും ചെക്കുകളും ഉള്‍പ്പെടുന്ന ബോക്‌സുകളും ഇവര്‍ തട്ടിയെടുത്തിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടാകാത്തവിധം മാന്യമായി വസ്ത്രം ധരിച്ചു വിവാഹ വേദികളിലെത്തി സുഹൃദ്ബന്ധം സ്ഥാപിച്ചാണ് മോഷണം നടത്തുന്നത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 4000 ഡോളര്‍ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു വിവരം ലഭിക്കുന്നവര്‍ ്രൈകം സ്‌റ്റോപ്പേഴ്‌സ് 830 620 8477, 1800 640 8422 എന്നീ നമ്പറുകളിലായി ബന്ധപ്പെടേണ്ടതാണെന്നും കോമല്‍ കൗണ്ടി പൊലീസ് അഭ്യര്‍ത്ഥിച്ചു.