ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് രണ്ട് പേരെന്ന് പൊലീസ്

ജോളിയുടെ സുഹൃത്ത് മാത്യുവിന് അഞ്ച് കൊലപാതകങ്ങളിലും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം

0

താമരശ്ശേരി :കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയത് രണ്ട് പേരെന്ന് പൊലീസ്. പ്രജുകുമാർ മാത്രമല്ല സയനൈഡ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. സയനൈഡ് എത്തിച്ച രണ്ടാമൻ ഈയിടെ മരിച്ചു. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സൂചന.അതേസമയം, ജോളിയുടെ സുഹൃത്ത് മാത്യുവിന് അഞ്ച് കൊലപാതകങ്ങളിലും കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ജോളിയുടെ ഭർത്താവ് ഷാജുവിനേയും ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

അതിനിടെ, മുൻ ഭർത്താവിനെ ഉൾപ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാൻ ജോളി തടസം നിന്നതായി റിപ്പോർട്ടുണ്ട്. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചു. കല്ലറ തുറന്നാൽ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നാണ് വിവരം.തുടക്കത്തില്‍‌ ആവര്‍ത്തിച്ചു ചോദിച്ചിട്ടും നിഷേധിച്ച കൊലപാതമാണ് അവസാനം ജോളി ഏറ്റെടുത്തിരിക്കുന്നത്. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസം ബ്രെഡില്‍ സയനൈഡ് പുരട്ടിയാണ് ആല്‍ഫയിനെ കൊലപ്പെടുത്തിയതെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചത് ഇന്നത്തെ ചോദ്യം ചെയ്യലിലായിരുന്നു. ഷാജുവുമായുള്ള ജീവിതം ആഗ്രഹിച്ചപ്പോള്‍ അതിന് തടസമാകുമെന്ന് കരുതിയാണ് ആദ്യം ആല്‍ഫൈനേയും പിന്നീട് സിലിയേയും ഇല്ലാതാക്കിയത്. ആല്‍ഫൈന്റെ മരണത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ഇന്നലവരെ ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഭക്ഷണം കൊടുത്തത് താനായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ജോളി കുറ്റം നിഷേധിച്ചിരുന്നത്. എന്നാല്‍ ഇത്രയും ജനങ്ങള്‍ക്കിടയില്‍ വെച്ച് എങ്ങനെ പൊട്ടാസ്യം സയനൈഡ് ബ്രേഡില്‍ തേച്ചുവെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ജോളി നല്‍കിയിട്ടില്ല. സാഹചര്യ തെളിവുകള്‍ നിരത്തി നിരവധി തവണ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കാന്‍ ജോളി തയ്യാറായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

You might also like

-