ചിന്നക്കനാൽ ഇരട്ടക്കൊലകേസ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് കൊലനടന്ന കെട്ടിടത്തിൽ നിന്നും രണ്ടു തോക്കുകൾ കണ്ടെടുത്തു
കൊല്ലപ്പെട്ട റിസോർട്ട് ഉടമ രാജേഷിൻ്റെ ശരീരത്തിൽ തോക്കിൽ നിന്നുള്ള രണ്ട് വെടികൾ ഏറ്റിരുന്നതായും,ഇതിലൊരെണ്ണം ദേഹം തുളച്ച് മറുവശം കടന്നുവെന്നും,ശരീരത്തിൽ കത്തികൊണ്ടുള്ള മുറിവും കാണപ്പെട്ടുവെന്നും പൊലീസ്
ചിന്നക്കനാൽ ഇരട്ടക്കൊലയിലെ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന ഒളിവിലുള്ള മുഖ്യ പ്രതി ബോബൻ വയനാട്ടിലേയ്ക്ക് മുങ്ങിയതായി മൊബൈൽ ടവർ ലൊക്കേഷനുകളിൽ നിന്നും ലഭിയ്ക്കുന്ന സൂചന. നടുപ്പാറയിലെ റിസോർട്ടിൽ പിലീസ് നടത്തിയ തിരച്ചിലിൽ തോട്ടാക്കുഴൽ ഉൾപ്പെടെ രണ്ട് തോക്കുകൾ കണ്ടെത്തി.
കൊല്ലപ്പെട്ട റിസോർട്ട് ഉടമ രാജേഷിൻ്റെ ശരീരത്തിൽ തോക്കിൽ നിന്നുള്ള രണ്ട് വെടികൾ ഏറ്റിരുന്നതായും,ഇതിലൊരെണ്ണം ദേഹം തുളച്ച് മറുവശം കടന്നുവെന്നും,ശരീരത്തിൽ കത്തികൊണ്ടുള്ള മുറിവും കാണപ്പെട്ടുവെന്നും പൊലീസ്. മുത്തയ്യയുടെ തലയ്ക്ക് പിന്നിലും,നെറ്റിയിലും കട്ടിയുള്ള ആയുധംകൊണ്ട് ഏൽപ്പിച്ച മുറിവുകളാണ് മരണകാരണമായത്.കൊലയ്ക്കിടെ പ്രതിയായ ബോബൻ്റെ ഇടത് കയ്യിൽ ആഴത്തിൽ മുറിവേറ്റതിനാൽ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. രാത്രിയിൽ ഇയാൾക്ക് താമസ സൗകര്യം നൽകിയതും,ആശുപത്രിയിൽ പോകുന്നതിനും, മോഷ്ടിച്ച ഡസ്റ്റർ കാർ മുരിക്കുംതൊട്ടിയിലെ പള്ളിവളപ്പിൽ കൊണ്ടുചെന്ന് ഇടുന്നതിലും സഹായിച്ചതും ഇപ്പോൾ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ള ചേരിയാർകാരായ ദമ്പതികളിലെ ഭർത്താവെന്നും പൊലീസ്. എസ്റ്റേറ്റിൽ നിന്നും മോഷ്ടിച്ച മൂന്ന് ചാക്ക് ഏലക്ക വിറ്റുകിട്ടിയ പണത്തിൽ നിന്നും 25,000രൂപ പ്രതി ഈ കുടുംബത്തിന് നൽകിയതായും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.