ഇടപാടുകൾക്കനുസരണമായി പോലീസുകാർ സെക്സ് റാക്കറ്റിൽ നിന്നും പണം വാങ്ങി,പോലീസുകാരുടെ അറസ്റ്റ് ഉടൻ ?
കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന്ലഭിച്ചിരുന്നു ഇടപാടുകൾക്കനുസരണമായി പോലീസുകാർ സെക്സ് റാക്കറ്റിൽ നിന്നും പണം വാങ്ങിയിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത് .
കോഴിക്കോട്|മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസുകാരെ ഉടൻ അറസ്റ്റ് ചെയ്യും. പോലീസ് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക .സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് ഇരുവരെയും വിശദമായി ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന്ലഭിച്ചിരുന്നു ഇടപാടുകൾക്കനുസരണമായി പോലീസുകാർ സെക്സ് റാക്കറ്റിൽ നിന്നും പണം വാങ്ങിയിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത് .
മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പൊലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്. കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പ്രധാന പ്രതി ബിന്ദുവുമായി രണ്ടു പൊലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായി പൊലീസിന് നേരത്തെതന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതിയാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.കേസിൽ പോലീസുകാർക്ക് തുല്യ പങ്കാളിത്തവം ഉള്ളതായി ബിന്ദു പോലീസിനോട് സമ്മതിച്ചതായാണ് വിവരം . നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9പേരാണ് കേസിൽ അറസ്റ്റിലായത്.ഈ കേസിൽ അറസ്റ്റിലായ 9പേർക്കും ജാമ്യം ലഭിച്ചിരുന്നു.