പോലീസ് ആസ്ഥാനത്തു ഇനി റോബോ പോലീസ് മുഖ്യമന്ത്രിക്ക് സല്യൂട്ട് അടിച്ച് കേരളത്തിന്‍റെ ‘യെന്തിരൻ’ പൊലീസ്
പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യൻ നൽകും
തിരുവനതപുരം :പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ടിനാണ് ഇനി ചുമതല. പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാണിത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്റെ പ്രത്യകതയാണ്
. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് തുടക്കമാകുന്നത്. കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ മെറ്റല്‍ ഡിറ്റക്റ്റര്‍, തെർമൽ ഇമേജിങ്, ഗ്യാസ് സെൻസറിംഗ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്.
പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യൻ നൽകും. പോലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യൻ നൽകും.
.