“പാകിസ്താനില്‍ പരിശീലനം” ഡൽഹിയിൽ ഒരു ഭീകരൻ കുടി പോലീസ് പിടിയിൽ

ലക്‌നൗ സ്വദേശിയായ ഇയാളെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ഒസാമയും ഷീശാനും പാകിസ്താനില്‍ പരിശീലനം നേടിയതും ഐ.എസ്‌ഐയുമായി ബന്ധപ്പട്ടതും ഹമീദ് അര്‍ റഹ്‌മാന്‍ വഴിയാണെന്നാണ് പൊലീസ് വ്യക്തമാകുന്നത്

0

ഡൽഹി :ഡൽഹിയിൽ ഒരു ഭീകര പ്രവർത്തകനെ കുടി അറസ്റ്റ് ചെയ്തു . ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്.,യു.പിയിലും പരിസര സംസ്ഥാനങ്ങളിലും ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ യു.പിയിലെ പ്രയാഗ് രാജില്‍ ഇയാള്‍ കിഴടങ്ങുകയായിരുന്നു. ലക്‌നൗ സ്വദേശിയായ ഇയാളെ ഇന്ന് ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. ഒസാമയും ഷീശാനും പാകിസ്താനില്‍ പരിശീലനം നേടിയതും ഐ.എസ്‌ഐയുമായി ബന്ധപ്പട്ടതും ഹമീദ് അര്‍ റഹ്‌മാന്‍ വഴിയാണെന്നാണ് ഡൽഹി പോലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ നേരത്തേ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്‌ഫോടനമെന്നാണ് പൊലീസ് പറയുന്നത്. പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും ഇതിനായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍.

അതേസമയം ലഹരിക്കടത്ത്-കവർച്ച കേസുകളിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ അറസ്റ്റ് ചെയ്ത് എൻസിബി. അസീം ഭാനു എന്ന മുഹമ്മദ് അസീം അബു സലീമിനെയാണ് മുംബൈ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണത്തിനും മയക്കുമരുന്ന് കടത്തിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവി മുംബൈയിൽ നടത്തിയ നിരന്തരമായ പരിശോധനകൾക്കൊടുവിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.ദാവൂദ് ഇബ്രാഹിമിന് മുംബൈയിലെ വിവിധയിടങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥാവരജംഗമ വസ്തുക്കൾ നോക്കി നടത്തുന്നത് അസീം ഭാനുവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്

You might also like