കസ്റ്റഡിമരണം: പൊലീസുകാർ മർദിച്ചത് മദ്യ ലഹരിയിൽ; ഗുഹ്യ ഭാഗത്ത് കാന്താരി മുളക് അരച്ച് തേച്ചു

നാലു ദിവസവും മദ്യപിച്ചെത്തിയ പൊലീസുകാർ ആണ് രാജ് കുമാറിനിനെ ക്രൂരമായി മര്ദിച്ചത് രാജ്കുമാറിനെ ഉറങ്ങാൻ സമ്മതിച്ചി ല്ല

0

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
രാജ്കുമാറിനെ പൊലീസുകാർ മർദിച്ചത് മദ്യലഹരിയിലാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
നാലു ദിവസവും മദ്യപിച്ചെത്തിയ പൊലീസുകാർ ആണ് രാജ് കുമാറിനിനെ ക്രൂരമായി മര്ദിച്ചത് രാജ്കുമാറിനെ ഉറങ്ങാൻ സമ്മതിച്ചി ല്ല . മർദന വിവരം എസ്പിയെ അറിയിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ എസ് ഐ ഭീഷണപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. എസ്പിയ്ക്ക് തന്നെ അറിയാമെന്ന് സെപ്ഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് എസ് ഐ പറഞ്ഞതായാണ് വിവരം.

പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് കാന്താരിമുളക് ഉടച്ച് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളിൽ തേച്ചതായും കണ്ടെത്തി. ആരോപണ വിധേയരായ ഉദ്യേഗസ്ഥരുടെ മൊഴികളിൽ നിന്നാണ് ക്രൂരമായ മൂന്നാംമുറയുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

You might also like

-