പൊലീസുകാരിസൗമ്യയെ തീ കൊളുത്തി കൊന്ന പൊലീസ് ഉദ്യോഗസ്ഥനും മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

0

മാവേലിക്കര : വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്ന പൊലീസുകാരന്‍ അജാസ് മരിച്ചു. ആലുവ ട്രാഫിക്കിൽ സിവിൽ പൊലീസ് ഓഫീസറായിരുന്നു അജാസ്. സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു.

ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയില്‍ അധികം മുന്നോട്ട് പോകില്ലെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ അജാസിന്‍റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

.കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കുവരികയായിരുന്നു സൗമ്യ. വീട്ടിലേക്കുള്ള ഇടവഴിയില്‍വെച്ച്, പിന്നാലെ കാറിലെത്തിയ അജാസ് സൗമ്യയെ ഇടിച്ചുവീഴ്ത്തി. പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ പിന്നാലെയെത്തിയ ഇയാള്‍ സൌമ്യയെ വെട്ടിവീഴ്ത്തുകയായിരുന്നു.തുടര്‍ന്ന് അജാസ് സൗമ്യയുടെ ദേഹത്തും സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജാസില്‍ നിന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. സൗമ്യ വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അജാസിന്റെ മൊഴി. ഇന്നലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. .

You might also like

-