പോലീസിനെതിരെ പരാതി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

ഡിവെെഎസ്പിമാരും എസ്പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അഡീഷണൽ എസ്പിമാർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർവരെയുള്ള ഉദ്യോഗസ്ഥർ ഓരോ ജില്ലകളിൽ നിന്നും വീഡിയോ കോണ്‍ഫറൻസിംഗ് വഴി പങ്കെടുക്കും

0

തിരുവനന്തപുരം: പോലീസിനെതിരെ നിരന്തര പരാതിയുർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചേരും. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ഉള്‍പ്പെടെ പൊലീസിനെതിരെ നിരന്തരമായി വിമർശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.ഡിവെെഎസ്പിമാരും എസ്പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അഡീഷണൽ എസ്പിമാർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർവരെയുള്ള ഉദ്യോഗസ്ഥർ ഓരോ ജില്ലകളിൽ നിന്നും വീഡിയോ കോണ്‍ഫറൻസിംഗ് വഴി പങ്കെടുക്കും. ഡിജിപി നിലവിലുള്ള ക്രമസമാധാനനിലയെ കുറിച്ചും പൊലീസ് സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ആമുഖ പ്രസംഗം നടത്തും.

അതിന് ശേഷം മുഖ്യമന്ത്രി സംസാരിക്കും. മൂന്നാം മുറ, അഴിമതി എന്നിവ അവസാനിപ്പിക്കാനുള്ള കർശന നിർദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ആദ്യമായാണ് ക്രമസമാധന ചുമതലയുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്.

You might also like

-