പൊലീസ് – അഭിഭാഷക തർക്കം കരുനാഗപ്പള്ളി എസ്എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസുകാർ കുറ്റക്കാരല്ലെന്ന ഡി. ഐ. ജി യുടെ റിപ്പോർട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാർക്ക് എതിരെ നടപടി എടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ 5 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്

0

തിരുവനന്തപുരം | കൊല്ലത്തെ പൊലീസ് – അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ്എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി എസ്. എച്ച്. ഒ ജി. ഗോപകുമാർ ,എസ്. ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്. ഐ ഫിലിപ്പോസ്, സി.പി. ഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസുകാർ കുറ്റക്കാരല്ലെന്ന ഡി. ഐ. ജി യുടെ റിപ്പോർട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാർക്ക് എതിരെ നടപടി എടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ 5 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.സ്റ്റേഷനിൽ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാൽ ജയകുമാറിനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും രംഗത്തെത്തി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങി.

ഇങ്ങനെ അഭിഭാഷകരും പൊലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പൊലീസുകാർക്കെതിരായ നടപടി. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി തുടർ അന്വേഷണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

You might also like

-