ഗാര്‍ലന്റില്‍ സ്റ്റോര്‍ക്ലാര്‍ക്ക് വെടിയേറ്റ് മരിച്ചു, ഈവര്‍ഷം ഗാര്‍ലന്റില്‍ മാത്രം വെടിയേറ്റ് മരിക്കുന്ന ഒമ്പതാമത്തെ ക്ലാര്‍ക്ക്

വെടിവെപ്പിനു ശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 5000 ഡോളര്‍ പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

0

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഗാര്‍ലന്റ് സിറ്റി വെസ്റ്റ് വാല്‍നട്ട് സ്ട്രീറ്റിലെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ക്ലാര്‍ക്ക് മെയ് 22 ബുധനാഴ്ച അര്‍ദ്ധരാത്രി കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് മരിച്ചു.

മുഖം മറച്ചു തോക്കുമായെത്തിയ രണ്ടു പേരാണ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തത്. കവര്‍ച്ച ശ്രമത്തിനിടെയാണ് വെടിവെച്ചത്. കടയിലെത്തിയ കസ്റ്റമറാണ് വെടിയേറ്റു കിടക്കുന്ന ഹെംഗ് ലാമി(30)നെ കുറിച്ചു പോലീസിനു വിവരം നല്‍കിയത്. പോലീസെത്തുമ്പോള്‍ കൗണ്ടറിനുപുറകില്‍ വെടിയേറ്റു കിടന്ന ലാമിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിക്കുകയായിരുന്നു. സ്റ്റോറിലെ ക്യാമറയില്‍ അക്രമികളുടെ ചിത്രം കണ്ടെത്തിയത് പോലീസ് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കി.
വെടിവെപ്പിനു ശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 5000 ഡോളര്‍ പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

9722725477 എന്ന നമ്പറില്‍ ഗാര്‍ലന്റ് പോലീസിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം കണ്‍വീനിയല്‍സ് സ്‌റ്റോറില്‍(ഗാര്‍ലാന്റില്‍ മാത്രം നടക്കുന്ന ഒമ്പതാമത്തെ വെടിവെപ്പു സംഭവമാണിത്. മരിച്ചവരില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു.

You might also like

-