വിദേശത്തുനിന്നുമെത്തി വയനാട്ടിലെ ഒളിച്ചു താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു

വയനാട് മേപ്പാടിയിലുള്ള ഹോം സ്റ്റേയിലാണ് മലപ്പുറം സ്വദേശികള്‍ ഒളിച്ച്‌ താമസിച്ചത്

0

കല്‍പ്പറ്റ: വിദേശത്തുനിന്നുമെത്തി വയനാട്ടിലെ ഹോം സ്‌റ്റേയില്‍ ഒളിച്ചു താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു.വയനാട് മേപ്പാടിയിലുള്ള ഹോം സ്റ്റേയിലാണ് മലപ്പുറം സ്വദേശികള്‍ ഒളിച്ച്‌ താമസിച്ചത്. വിദേശത്ത് നിന്ന് വന്നവരാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.സംസ്ഥാനത്ത് കോവിഡ് 19 ഭീതി നിലനില്‍ക്കുമ്ബോഴാണ് ഇത്തരത്തില്‍ വിദേശത്തുനിന്നെത്തിയവരില്‍ പലരും വിവരം മറച്ചുവെച്ച്‌ കഴിയുന്നത്. ഇത് അധികൃതരെയും വൈറസ് ഭീതിയില്‍ കഴിയുന്ന ജനങ്ങളെയും കൂടുതല്‍ ആശങ്കയിലാക്കുന്നു.

You might also like

-