മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് പോലീസ്

5 വർഷം മുൻപാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

0

ആലപ്പുഴ| മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് അനിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധന നടത്തും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി

സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 15 വർഷം മുൻപാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച ഊമക്കത്താണ് നിർണായക വിവരമായത്. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കലയെ തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് കസ്റ്റഡിയിലുള്ളവർ മൊഴിനൽകിയത്.

You might also like

-