“ഗാന്ധിയെ കൊന്നത് ആര്‍ എസ് എസ് ” എന്നെഴുതി ബാനര്‍ വച്ചതിന് അജ്ഞാതന്റെ പേരില്‍ പൊലീസ് കേസ്

ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ കേസെടുത്ത പോലീസിന്‍റെ വിശദീകരണം

0

മലപ്പുറം: ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കി ഗാന്ധിയെ കൊന്നത് ആര്‍ എസ് എസ് എന്നെഴുതി ബാനര്‍ വച്ചതിന് പൊലീസ് കേസ്. മലപ്പുറം കുന്നുമ്മല്‍ സര്‍ക്കിളിലായിരുന്നു ബാനര്‍ വച്ചത്.കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കാണിച്ച്‌ ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ബാനര്‍ സ്ഥാപിച്ച അജ്ഞാതന്റെ പേരില്‍ മലപ്പുറം പോലീസ് ആണ് സ്വമേധയാ കേസെടുത്തത്.
ബാനറിലെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ കേസെടുത്ത പോലീസിന്‍റെ വിശദീകരണം.

You might also like

-