പോസ്റ്റല്‍ ബാലറ്റ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു. കുറ്റക്കാർക്കെതിരെ നടപടി
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി.എഫ്.ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ് കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
ഡൽഹി :പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ പൊലീസ് അസോസിയേഷന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഈ മാസം 15നകം സമര്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ടിക്കാറാം മീണ നിര്‍ദേശിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുംപൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തെന്നായിരുന്നു ആരോപണം. ഇതേകുറിച്ച് അന്വേഷിച്ച ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. പ്രാഥമിക റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ മീണ നിർദ്ദേശിച്ചു. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പൊലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി.എഫ്.ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ് കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.