പമ്പയിൽ പൊലീസ് നടപടി, മനിധിസംഘത്തേതടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്തു .മനീതി സംഘത്തേ സന്നിധാനത്തുകൊണ്ടുപോകാനാവില്ലന്ന് പോലീസ്
മൂന്ന് പ്രാവശ്യം മെഗാ ഫോണിലൂടെ നാമജപ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് കാനനപാതയ്ക്ക് സമീപത്തേക്ക് പൊലീസ് വാഹനം എത്തിച്ചു. വഴിയിൽ കിടന്ന് പ്രതിഷേധിച്ച പ്രതിഷേധക്കാരെ പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് മാറ്റി. പൊലീസിന്‍റെ കമാൻഡോ വിഭാഗവും പൊലീസ് നടപടിയുടെ ഭാഗമായി. അയ്യപ്പ ഭക്തരുടെ വേഷത്തിൽ പ്രതിഷേധക്കാർ പമ്പയിലും സന്നിധാനത്തും കടന്നുകൂടിയിട്ടുണ്ടെന്ന് പൊലീസിന് നേരത്തേ തന്നെ വിവരമുണ്ടായിരുന്നു.
പമ്പ: ശബരിമല ദർശനത്തിന് എത്തിയമനിധിസഘത്തിലെ യുവതികളെ തടഞ്ഞ നാമജപ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് മണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തിന് ഒടുവിലാണ് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ മെഗാ ഫോണിലൂടെ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ ലംഘിക്കരുത് എന്ന നിർദ്ദേശം പ്രതിഷേധക്കാർ തുടർച്ചയായി അവഗണിച്ചതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്.
മൂന്ന് പ്രാവശ്യം മെഗാ ഫോണിലൂടെ നാമജപ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് കാനനപാതയ്ക്ക് സമീപത്തേക്ക് പൊലീസ് വാഹനം എത്തിച്ചു. വഴിയിൽ കിടന്ന് പ്രതിഷേധിച്ച പ്രതിഷേധക്കാരെ പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് മാറ്റി. പൊലീസിന്‍റെ കമാൻഡോ വിഭാഗവും പൊലീസ് നടപടിയുടെ ഭാഗമായി. അയ്യപ്പ ഭക്തരുടെ വേഷത്തിൽ പ്രതിഷേധക്കാർ പമ്പയിലും സന്നിധാനത്തും കടന്നുകൂടിയിട്ടുണ്ടെന്ന് പൊലീസിന് നേരത്തേ തന്നെ വിവരമുണ്ടായിരുന്നു.
തുടർന്ന് മനിതി സംഘത്തിലെ യുവതികളുമായി പൊലീസ് കാനന പാതയിലൂടെ അൽപ്പം മുന്നോട്ട് നീങ്ങിയെങ്കിലും നൂറുകണക്കിന് പ്രതിഷേധക്കാർ സംഘടിച്ച് ഇവരെ വീണ്ടും തടഞ്ഞു. യുവതികളുടെ നേരെ പ്രതിഷേധക്കാർ കൂക്കിവിളിച്ചുകൊണ്ട് ഓടിയടുത്തു. സംഘർഷാന്തരീക്ഷത്തിൽ നിന്ന് യുവതികളെ രക്ഷിക്കാൻ ഇവരുമായി പൊലീസ് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തേക്ക് ഓടി. തുടർന്ന് ഇവരെ ഗാർഡ് റൂമിലേക്ക് സുരക്ഷിതരായി മാറ്റി. പമ്പയിൽ സംഘർഷാവസ്ഥ തുടരുകയാണ്. പ്രതിക്ഷേധക്കാർ പോലീസ് കൺട്രോൾ റൂമിന് സമീപം തമ്പടിച്ചിട്ടുണ്ട്
അതേസമയം മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ല. സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇങ്ങനെയൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. വന്‍ ഭക്ത ജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തില്‍ യുവതികളെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പൊലീസ് നിലപാടെടുക്കുന്നു. ഉന്നതതലത്തിലടക്കം ആലോചിച്ച ശേഷം ഇക്കാര്യം മനിതി അംഗങ്ങളെ അറിയച്ചതായാണ് ലഭിക്കുന്ന വിവരം.
തിക്കിലും തിരക്കിലും പെട്ട് വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായേക്കും തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരമൊരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം തിരിച്ചുപോകണമെന്നും മനിതി സംഘത്തോട് ആവശ്യപ്പെടില്ല. മണിക്കൂറകള്‍ക്ക് ശേഷം മനിതിസംഘം സ്വയം പിന്മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ് നിലകൊള്ളുന്നത്.
അതേസമയം ഔദ്യോഗികമായി അറിയിക്കാതെ സ്വയം പിന്മാറില്ലെന്ന് മനിതി സംഘം അതേസമയം സുരക്ഷയൊരുക്കിയില്ലെങ്കില്‍ ഭക്തകളുടെ സുരക്ഷ കണക്കിലെടുത്ത് തിരികെപ്പോകുമെന്ന് മനിതി സംഘത്തിന്റെ നേതാവ് ശെല്‍വി. പൊലീസിന്റെ ഇരട്ടത്താപ്പിനെതിരെ കോടതിയില്‍ പോകുമെന്നും ഇപ്പോള്‍ തിരികെ പോകേണ്ടി വന്നാലും ശബരിമലയിലേക്ക് തിരികെയെത്തുമെന്നും ശെല്‍വി അറിയിച്ചു. സുരക്ഷനൽകാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചാല്‍ തിരിച്ച് പോയി മറ്റൊരു ദിവസം എത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം പിന്നീട് വീണ്ടും എത്തും. തന്‍റെ ഭരണഘടനാപരമായ അവകാശമാണിതെന്നും, പൊലീസിന്‍റെ നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ പറഞ്ഞു. പൊലീസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശെല്‍വി പ്രതികരിച്ചു.