കൊയിലാണ്ടി അക്രമം അടിച്ചമർത്തും പോലീസ് നടപടി ആരംഭിച്ചു
സംഘപരിവാര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ആരംഭിച്ച അക്രമങ്ങള്‍ ഒരാഴ്ചയായിട്ടും അവസാനിക്കാത്ത സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് പൊലീസ് നീക്കം. പ്രതികള്‍ക്ക് വേണ്ടി രാഷ്ട്രീയ നേതാക്കള്‍ സ്വാധീനം ചെലുത്തുന്ന സാഹചര്യം ഒഴിവാക്കിയാല്‍ അക്രമം അടിച്ചമര്‍ത്താമെന്ന് കെ.ദാസന്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗ പൊലീസ് നിലപാടെടുത്തു
കോഴിക്കോട് :സംഘപരിവാർ ഹർത്താലിനെത്തുടർന്ന് ഉടെലെടുത്ത കോഴിക്കട മേഖലയിലെ സംഘർഷത്തിന് ഇനിയും അയവുവന്നിട്ടില്ല ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണടായ കൊയിലാണ്ടിയില്‍ ഒരാഴ്ചയായി തുടരുന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസ് തീരുമാനം. വിവിധ അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവരെ പിടികൂടാന്‍ വ്യാപകമായി റെയ്ഡ് നടത്തും. പ്രതികള്‍ക്ക് അനുകൂലമായി ഇടപെടില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സംഘപരിവാര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ആരംഭിച്ച അക്രമങ്ങള്‍ ഒരാഴ്ചയായിട്ടും അവസാനിക്കാത്ത സാഹചര്യത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് പൊലീസ് നീക്കം. പ്രതികള്‍ക്ക് വേണ്ടി രാഷ്ട്രീയ നേതാക്കള്‍ സ്വാധീനം ചെലുത്തുന്ന സാഹചര്യം ഒഴിവാക്കിയാല്‍ അക്രമം അടിച്ചമര്‍ത്താമെന്ന് കെ.ദാസന്‍ എം.എല്‍.എ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗ പൊലീസ് നിലപാടെടുത്തു. രാഷ്ട്രീയം നോക്കാതെ പൊലീസ് ഇടപെടലുണ്ടായാല്‍ ഒരു എതിര്‍പ്പും ഉണ്ടാകില്ലന്ന് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കി.
ഹര്‍ത്താല്‍ ദിവസം തുടങ്ങിയ അക്രമത്തിനിടെ കൊയിലാണ്ടി സി.ഐയുടെ വാഹനം തകര്‍ത്തതു മുതലുള്ള സംഭവങ്ങളില്‍ 12 കേസാണ് പൊലീസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നിരവധി സംഘര്‍ഷങ്ങളും മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറും കൊയിലാണ്ടിയില്‍ ഉണ്ടായി.