ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

പോലീസ് അതിക്രമം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ കഴിവില്‍ സംശയമുണ്ടെന്നും ആവശ്യമെങ്കില്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും കോടതി പറഞ്ഞു

0

കൊച്ചി ;ശബരിമലയില്‍ നടന്ന പോലീസ് അക്രമത്തില്‍ അന്വേഷണ സംഘത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസ് അതിക്രമം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ കഴിവില്‍ സംശയമുണ്ടെന്നും ആവശ്യമെങ്കില്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും കോടതി പറഞ്ഞു. അതേ സമയം നിലയ്ക്കലില്‍ നടന്ന സംഘര്‍ഷത്തിനിടയില്‍ ബൈക്ക് തകര്‍ത്ത മൂന്ന് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടന്ന സംഘര്‍ഷത്തിനിടെ പോലീസുകാര്‍ പ്രതിഷേധക്കാരുടെ വാഹനങ്ങള്‍ തകര്‍ത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. അന്വേഷണത്തില്‍ പോലീസ് ഉദാസീനത കാണിക്കുന്നുവെന്ന് വിലയിരുത്തിയ കോടതി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും കുറ്റക്കാരായ പോലീസുകാരെ തിരിച്ചറിയാനായില്ലേയെന്നും ചോദിച്ചു.

പോലീസ് അതിക്രമം അന്വേഷിക്കുന്ന സംഘത്തിന്റെ കഴിവില്‍ സംശയമുണ്ടെന്നും കോടതി വിലയിരുത്തി. ശബരിമലയില്‍ അതിക്രമം കാണിച്ച പോലീസുകാര്‍ക്കെതിരായ അന്വേഷണം വൈകിയത് പോലീസിന്റെ കഴിവുകേടായി കാണേണ്ടി വരുമെന്നും ആവശ്യമെങ്കില്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും കോടതി അറിയിച്ചു.

സംഘർഷങ്ങൾക്കിടെബൈക്ക് തകര്‍ത്ത മൂന്ന് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ വിവിധ ബറ്റാലിയനില്‍ നിന്നുള്ളവരാണെന്നും അവരെ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

You might also like

-