പെന്‍സില്‍വാനിയ ഡെ കെയറിന് തീ പിടിച്ചു; 5 കുട്ടികള്‍ വെന്തു മരിച്ചു
നോര്‍ത്ത് വെസ്റ്റ് ലേക്ക്ടൗണ്‍ ഡേ കെയറിനു തീ പിടിച്ചതിനെ തുടര്‍ന്ന് 8 മാസം മുതല്‍ 7 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികള്‍ വെന്തു മരിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെന്‍സില്‍വാനിയ: നോര്‍ത്ത് വെസ്റ്റ് ലേക്ക്ടൗണ്‍ ഡേ കെയറിനു തീ പിടിച്ചതിനെ തുടര്‍ന്ന് 8 മാസം മുതല്‍ 7 വയസ്സു വരെ പ്രായമുള്ള അഞ്ചു കുട്ടികള്‍ വെന്തു മരിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഗസ്റ്റ് 11 ഞായര്‍ രാവിലെയാണ് ഡേ കെയറിനു തീ പിടിച്ചത്. രാത്രിയില്‍ ജോലിക്കു പോകുന്ന മാതാപിതാക്കളുടെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്ന് എറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഗൈ സന്റോണ്‍ പറഞ്ഞു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഡെ കെയര്‍ ഉടമസ്ഥയെയാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു.
ഒരു കുടുംബത്തിലെ നാലു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. എന്റെ നാലു കൊച്ചുമക്കളും അപകടത്തില്‍ മരിച്ചുവെന്നും, ഇതോടെ ഞങ്ങള്‍ക്കെല്ലാം നഷ്ടമായെന്നും കുട്ടികളുടെ അമ്മൂമ്മ പറഞ്ഞു.
തീ പിടിത്തത്തിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഫയര്‍ ചീഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.