പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; പൊലീസുകാരന് സസ്പെൻഷൻ; ക്രൈംബ്രാഞ്ച് കേസെടുത്തു
ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തു. വോട്ടുകൾ നൽകാൻ നിർബന്ധിച്ചത് വൈശാഖാണെന്നാണ് കണ്ടെത്തൽ
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തു. വോട്ടുകൾ നൽകാൻ നിർബന്ധിച്ചത് വൈശാഖാണെന്നാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും മറ്റുള്ളവർക്കെതിരെയുള്ള നടപടി.
ഐ ജി ശ്രീജിത്തിന്റെ നിരീക്ഷണത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം. തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ‘ശ്രീപത്മനാഭ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്