പോലീസിന്റെ വെടിയേറ്റ് മരിച്ച ഗ്രിഗറിയുടെ കുടുംബത്തിന് 4 സെന്റ് നഷ്ടപരിഹാരം
അടച്ചിട്ട ഗാരേജ് ഡോറിനുള്ളിലൂടെ മൂന്നു തവണയാണ് ഷെറിഫ് വെടിവെച്ചത്. അതില്‍ ഒരു വെടിയുണ്ട തലയില്‍ കയറിയതാണ് മരണകാരണം
ഫോര്‍ട്ടി പിയേഴ്‌സ്(ഫ്‌ളോറിഡ): സ്വന്തം വീടിന്റെ ഗാരേജിനകത്ത് സെന്റ് ലൂസി കൗണ്ടി ഷെറിഫിന്റെ വെടിയേറ്റ് മരിച്ച ഗ്രിഗറി ഹില്ലിന്റെ കുടുംബത്തിന് 4 സെന്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറല്‍ കോര്‍ട്ട് ജൂറി മെയ് 31 വ്യാഴാഴ്ച ഉത്തരവിട്ടു.
തൊണ്ണൂറ്റി ഒമ്പത് ശതമാനം മദ്യലഹരിയിലായിരുന്ന ഗ്രിഗറിയുടെ മരണത്തിന് ഉത്തരവാദി മറ്റാരുമല്ലെന്നും, വെടിയേറ്റു മരിക്കുമ്പോള്‍ രക്തത്തില്‍ ആള്‍ക്കഹോളിന്റെ അംശം 0.40 ആയിരുന്നുവെന്നും ജൂറി കണ്ടെത്തി.2014 ജനുവരി 14 നാണ് ഡെപ്യൂട്ടി ക്രിസ്‌റ്റൊഫറിന്റെ വെടിയേറ്റ് ഗ്രിഗറി കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും പതിവില്‍ കവിഞ്ഞ ശബ്ദം കേള്‍ക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയതായിരുന്നു ഷെറിഫ്.
അടച്ചിട്ട ഗാരേജ് ഡോറിനുള്ളിലൂടെ മൂന്നു തവണയാണ് ഷെറിഫ് വെടിവെച്ചത്. അതില്‍ ഒരു വെടിയുണ്ട തലയില്‍ കയറിയതാണ് മരണകാരണം. ഗ്രിഗറിയുടെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നും, അതു തന്റെ നേര്‍ക്ക് ചൂണ്ടിയതാണ് വെടിവെയ്ക്കാന്‍ കാരണമെന്നും ഷെറിഫ് കോടതിയില്‍ പറഞ്ഞു.നാലു ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജൂറി ആദ്യം വിധിച്ചു
ഇതില്‍ ഒരു ഡോളര്‍ വീതം മൂന്ന് കുട്ടികള്‍ക്കും, മറ്റൊരു ഡോളര്‍ ബന്ധുക്കള്‍ക്കും. പിന്നീട് ഇതു നാലു സെന്റായി കുറക്കുകയായിരുന്നു.പത്തുമണിക്കൂറാണ് വാദം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി വന്നതെന്ന് സെന്റ് ലൂസി കൗണ്ടി ഷെറിഫ് കെന്‍ മാസ്ക്കറ പറഞ്ഞു