കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട്
കരിഗളത്തില്‍ താഴ്ത്തിയ വെള്ളമുട്ട്
കവിത- മാണി സ്കറിയ
കര്‍ണ്ണങ്ങള്‍ തുളയ്ക്കുന്ന രോദനം
ഒരു രക്ഷാപുരുഷന്‍ നിദാനമാക്കുയ ആര്‍ത്തനാദം
ഫ്‌ളോയിഡിന്റെ രോദന നിമിഷങ്ങള്‍ ഞാന്‍ കണ്ട നിമിഷത്തെ ശപിക്കുന്നു
എട്ടു മിനിറ്റില്‍ തിട്ടമായി ഫ്‌ളോയിഡിന്റെ ഗതി
ഉള്ളില്‍ കയറി കൊറോണാ ശ്വാസം മുട്ടിക്കും
ഗളപ്രയോഗത്തിന്റെ രക്ഷാപുരുഷന്‍ ശ്വാസം മുട്ടിക്കും.
ദുരാനുമതി നല്‍കി, ദുര്‍മൗനം പാലിച്ച് മറ്റു മൂന്നുപേരും
കയ്യാമത്തില്‍ ഒരു മനുഷ്യജീവിയെ മറിച്ചിട്ട് വീഴ്ത്തി
അന്നൊരു നാളില്‍ അങ്ങ് സിറിയായില്‍ ഞാന്‍ കണ്ടു
മൂന്ന് പൊതുസ്ഥല വധശിക്ഷ
അതിന്റെ അറപ്പ് ഇന്നും എന്റെ മര്‍മ്മ വരികളില്‍
അഹങ്കാരം മൂത്ത് നിങ്ങള്‍ കാട്ടിയ ദുശ്ക്കര്‍മ്മം
ഇന്ന് തീക്കനലായി നാടുചുറ്റുന്നു
ഇരുപത് വെള്ളിക്കാശിനു നിങ്ങള്‍ ഊറ്റിയ
ജോര്‍ജിന്റെ രക്തം നിന്റെ എല്ലാ 10,000
തടാകങ്ങളും ചുവപ്പിച്ച് പുതിയ അക്കല്‍ദാമയാക്കുന്നു
വെണ്മയാം മനുഷ്യന്റെ ഉയിരും ഒരു കരിദേഹി
ഉയിരും ത്രാസില്‍ തുല്യം.