ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ക്കുനേരേ ന്യൂമെക്‌സിക്കോയില്‍ ആക്രമണം

100,000 ഡോളറിന്റെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. അമേരിക്കയില്‍ കടകള്‍ ആക്രമിക്കുകയും , പുരാതനായി നിലനില്ക്കുന്ന പ്രതിമകള്‍ തകര്‍ക്കുകയും ചെയ്യുന്നത് വര്‍ദ്ധിച്ചുവരുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണറാണ് ന്യൂമെക്‌സിക്കോ ഭരിക്കുന്നത്. അദ്ദേഹവും അക്രമത്തെ അപലപിച്ചു.

0

സാന്റാഫി (ന്യൂമെക്‌സിക്കോ): അമേരിക്കന്‍ സംസ്ഥാനമായ ന്യൂമെക്‌സിക്കോയിലെ സാന്റാഫി സിറ്റിയിലെ ഇന്ത്യ പാലസ് റെസ്റ്റോറന്റിനു നേരെ ആക്രമണം.

അക്രമികള്‍ റെസ്റ്റോറന്റിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും, വംശീയ മുദ്രാവാക്യങ്ങള്‍ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തു. “നിങ്ങള്‍ നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക’ എന്നും അവര്‍ എഴുതിവെച്ചിരുന്നു.

കഴിഞ്ഞ 3 ദശാബ്ദമായി ന്യൂമെക്‌സിക്കോയില്‍ പ്രവര്‍ത്തിച്ചുവരുന്ന റെസ്റ്റോറന്റാണ് ഇന്ത്യാ പാലസ്. ജൂണ്‍ 22-നു റെസ്റ്റോറന്റിലെത്തിയപ്പോഴാണ് അകത്താകെ അക്രമികള്‍ അഴിഞ്ഞാടിയതായി കണ്ടെത്തിയതെന്നു ഉടമ ബെല്‍ജിത്ത് സിംഗ് പറഞ്ഞു.

വംശീയാക്രമണത്തില്‍ പ്രാദേശിക സമൂഹവും, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഭീതിയിലാണ്. സാന്റാഫി മേയര്‍ അലന്‍ വെമ്പര്‍ ജൂണ്‍ 22-നു പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിനു നേരേ നടന്ന ആക്രമണത്തെ അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും മേയര്‍ പറഞ്ഞു.

100,000 ഡോളറിന്റെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. അമേരിക്കയില്‍ കടകള്‍ ആക്രമിക്കുകയും , പുരാതനായി നിലനില്ക്കുന്ന പ്രതിമകള്‍ തകര്‍ക്കുകയും ചെയ്യുന്നത് വര്‍ദ്ധിച്ചുവരുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണറാണ് ന്യൂമെക്‌സിക്കോ ഭരിക്കുന്നത്. അദ്ദേഹവും അക്രമത്തെ അപലപിച്ചു.

You might also like

-