സൗജന്യമായി മൃതദേഹം എത്തിക്കുന്ന തീരുമാനം പി.എം.എഫ് സ്വാഗതം ചെയ്തു
മൃതദേഹം തൂക്കി നോക്കി ഫീസ് നിശ്ചയിച്ചിരുന്ന വിമാന കമ്പനികളുടെ തീരുമാനം പിന്‍വലിച്ചതിന് പുറമെ, ഇപ്പോള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ തീരുമാനം
ന്യൂയോര്‍ക്ക് : വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നോര്‍ക്കയുടെ സഹകരണത്തോടെ നാട്ടിലേക്ക സൗജന്യമായി കൊണ്ടുവരുന്നതിനുള്ള ഗവണ്‍മെന്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്(അമേരിക്ക), ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍(ഓസ്ട്രിയ), ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്ട് എന്നിവര്‍ പറഞ്ഞു.
പ്രവാസി മലയാളി ഫെഡറേഷന്‍ നിരന്തരമായി ഉന്നയിച്ചിരുന്ന ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നടപടികള്‍ അനുമോദനാര്‍ഹമാണെന്നും, കടുത്ത സാമ്പത്തി ബാധ്യതമൂലം ദുരിതമനുഭവിക്കുന്ന ഭൂരിപക്ഷം പ്രവാസി മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദ്ദേഹങ്ങള്‍ പിറന്ന മണ്ണില്‍ കൊണ്ടു വന്ന് യഥാവിധി സംസ്ക്കരിക്കുന്നതിന് അവസരം ഒരുക്കിയത് വലിയൊരു അനുഗ്രഹമാണെന്നും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു. ഈ ആനുകൂല്യം ഗള്‍ഫില്‍ മാത്രമല്ല ആഗോള തലത്തില്‍ പ്രവാസി മലയാളികള്‍ക്ക് ബാധകമാക്കുമെന്ന് ഡോ.ജോസ് കാനാട്ട് ആവശ്യപ്പെട്ടു.
മൃതദേഹം തൂക്കി നോക്കി ഫീസ് നിശ്ചയിച്ചിരുന്ന വിമാന കമ്പനികളുടെ തീരുമാനം പിന്‍വലിച്ചതിന് പുറമെ, ഇപ്പോള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പുതിയ തീരുമാനം അടിയന്തിരമായി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചു.