പ്രവാസി മലയാളി ഫെഡറേഷന് കേരള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു – പി.പി. ചെറിയാന് (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
ബിജു കെ തോമസ് (കേരള കോർഡിനേറ്റർ), ബേബി മാത്യു (പ്രസിഡന്റ്), ജെഷിന് പാലത്തിങ്കല്‍ (ജനറല്‍ സെക്രട്ടറി), എ. ഉദയകുമാര്‍ (ട്രഷറര്‍), ജയന് പി. (വൈസ് പ്രസിഡന്റ്), ജോയ് പി.പി, ബേസില്‍ കെ. പോള്‍, ഗിരിവാസന്‍, രേഖ ഷാജു, ഷേര്‍ലി സൂസന് എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന് കേരള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കറുകുറ്റി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന 2020 ഗ്ലോബല്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന കേരള സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഐക്യകണ്ഠ്യേനയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നു ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
ബിജു കെ തോമസ് (കേരള കോർഡിനേറ്റർ), ബേബി മാത്യു (പ്രസിഡന്റ്), ജെഷിന് പാലത്തിങ്കല്‍ (ജനറല്‍ സെക്രട്ടറി), എ. ഉദയകുമാര്‍ (ട്രഷറര്‍), ജയന് പി. (വൈസ് പ്രസിഡന്റ്), ജോയ് പി.പി, ബേസില്‍ കെ. പോള്‍, ഗിരിവാസന്‍, രേഖ ഷാജു, ഷേര്‍ലി സൂസന് എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ചന്ദ്രസേനന് കെ ചാരിറ്റി കണ്‍വീനര്‍ സ്ഥാനത്തു തുടരും.
കേരള സംസ്ഥാന ഭാരവാഹികള്‍ക്ക് പി.എം.എഫ് മുഖ്യ രക്ഷാധികാരി ഡോ. മോന്സണ് മാവുങ്കല്‍, ഡോ. ജോസ് കാനാട്ട്, റാഫി പനങ്ങോട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.