പി എം ഫ് ഇടപെടൽ -മാഹി പ്രവാസി മലയാളികൾ നോർക്കയുടെ പരിധിയിൽ
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തും വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്കു മടങ്ങാനിരിക്കുന്ന മലയാളികളായ മാഹി പ്രവാസികളെ നോർക്കയുടെ സേവനം ലഭ്യമാക്കണമെന്ന് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ച അന്ന് തന്നെ കേരള മുഖ്യ മന്ത്രിക്കും പോണ്ടിച്ചേരി മുഖ്യ മന്ത്രിക്കും നോർക്ക അധികാരികൾക്കും അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിന് ഫലം കണ്ടു.
ന്യൂയോര്‍ക് :;കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തും വിശിഷ്യാ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്കു മടങ്ങാനിരിക്കുന്ന മലയാളികളായ മാഹി പ്രവാസികളെ നോർക്കയുടെ സേവനം ലഭ്യമാക്കണമെന്ന് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ച അന്ന് തന്നെ കേരള മുഖ്യ മന്ത്രിക്കും പോണ്ടിച്ചേരി മുഖ്യ മന്ത്രിക്കും നോർക്ക അധികാരികൾക്കും അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിന് ഫലം കണ്ടു.
പോണ്ടിച്ചേരി സംസ്ഥാനത്തിൽ പെട്ട എന്നാൽ ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ വടക്കേ മലബാറിൽ കണ്ണൂരിന്റെയും
കോഴിക്കോടിന്റെയും അതിർത്തി പങ്കിടുന്ന വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളായ മയ്യഴിക്കാരെ കേരള സർക്കാർ പരിഗണിക്കണമെന്നും പ്രസ്തുത വിഷയത്തിൽ പോണ്ടിച്ചേരി സർക്കാർ കേരള സർക്കാരുമായി സഹകരിച്ചു വേണ്ട നടപടികൾ സർക്കാർ തലത്തിൽ
സ്വീകരിക്കണമെന്നായിരുന്നു നിവേദനത്തിൽ ഉണ്ടായിരുന്നത് മാഹിയിലെ ചില പ്രവാസികളുടെ അഭ്യർത്ഥന മാനിച്ചാണ് വിഷയത്തിൽ തുടക്കത്തിൽ തന്നെ ഇടപെട്ടതെന്നു മാഹി സ്വദേശിയായ പി എം ഫ് ഗ്ലോബൽ പ്രസിഡണ്ട് എം പി സലീം അറിയിച്ചു, ഇതോടനുബന്ധിച്ചു മാഹി പ്രവാസികൾക്കായി പോണ്ടിച്ചേരി സർക്കാർ ഒരു നോർക്ക മോഡൽ രെജിസ്ട്രേഷൻ ആരംഭിക്കുകയുണ്ടായി താഴെ കാണുന്ന ലിങ്കിൽ മാഹി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്, മേലിലും പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലുകൾ ലോകം എമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി ഉണ്ടാകുമെന്നും ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലും, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവരും സംയുക്ത പത്ര പ്രസ്താവനയിൽ അറിയിച്ചു