കൊല്ലം ബൈപ്പാസ്  പ്രധാനമത്രി നാടിന് സമർപ്പിക്കും  സ്ഥലം എം എൽ എ  മാരെ ഒഴിവാക്കിയതിനെതിരെ പ്രതിക്ഷേധം 

ടുവിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എം എൽ എമാരെ ചടങ്ങിൽ നിന്നുമ ഒഴിവാക്കിയതും വിവാദമായി . ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എം എൽ എ എം നൗഷാദിനെയും ചവറയിലെ വിജയൻപിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു

0

തിരുവനന്തപുരം:ഏറെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയാക്കി കൊല്ലം  ബൈ പാസ്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും   ബൈപ്പാസിന്‍റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദർശൻ പദ്ധതിയുടേയും ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാനമന്ത്രി കൊല്ലത്ത് ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും.

ഏത് സർക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എം എൽ എമാരെ ചടങ്ങിൽ നിന്നുമ ഒഴിവാക്കിയതും വിവാദമായി . ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എം എൽ എ എം നൗഷാദിനെയും ചവറയിലെ വിജയൻപിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു. രാത്രിയോടെ വിജയൻപിള്ളയെ ഉൾപ്പെടുത്തി. അതേസമയം, നേമത്തെ എം എൽ എ ഒ രാജഗോപാലിനെയും ബി ജെ പി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദത്തിന് തിരികൊളുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം കൊടുത്ത പട്ടിക  വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം.

നാലരക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരക്ക് കൻറോൺമെന്റ് ഗ്രൗണ്ടിൽ ബി ജെ പി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രണ്ട് പ്രസംഗങ്ങളിലും ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിൽ മോദി എന്ത് പറയുമെന്നതിൽ ആകാംക്ഷയുണ്ട്. മോദിയുടെ സമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബി ജെ പിയുടെ പ്രചാരണത്തിന്‍റെ തുടക്കമാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം..

You might also like

-