ആവേശം പകരാൻ പ്രധാനമന്ത്രി , നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ

എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

0

 

പത്തനംതിട്ട |പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 1.05 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. ഒന്നേകാലോടെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി എത്തും. കൂറ്റൻ പന്തലാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷത്തിലേറെ പ്രവർത്തകരെ എത്തിക്കാനാണ് എൻഡിഎ നേതൃത്വത്തിൻ്റെ ശ്രമം. എൻഡിഎ സ്ഥാനാർത്ഥികളായ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, അനിൽ ആൻ്റണി, ശോഭാ സുരേന്ദ്രൻ, ബൈജു കലാശാല എന്നിവർക്കായി പ്രധാനമന്ത്രി വോട്ടഭ്യർത്ഥിക്കും

എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാൽ അടക്കം വേദിയിലുണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചു. പ്രധാനമന്ത്രിക്ക് തമിഴ്നാട്ടിലും ഇന്ന് പൊതുയോഗമുണ്ട്. കന്യാകുമാരിയിൽ ബിജെപിയുടെ റാലിയിൽ നരേന്ദ്ര മോദി പ്രസംഗിക്കും. ദില്ലിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന മോദി, ഹെലിക്കോപ്ടറിലാകും നാഗർകോവിലിലേക്ക് പോവുക. സഖ്യരൂപീകരണം പൂർത്തിയാകാത്തതിനാൽ, തമിഴ്നാട്ടിലെ ഒരു സ്ഥാനാർത്ഥിയെയും ബിജെപിക്ക് പ്രഖ്യാപിക്കാനായിട്ടില്ല.
സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകൾ നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഇരു സ്റ്റേഡിയങ്ങളുടേയും 3 കിലോമീറ്റർ ദൂരപരിധിയിൽ ഡ്രോണുകൾ, വിദൂര നിയന്ത്രിത മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഏറോ മോഡലുകൾ പാരാഗ്ലൈഡറുകൾ , ഹോട് എയർ ബലൂണുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്

 

You might also like

-