പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 25,000 രൂപ സംഭവാന നല്‍കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി 25,000 രൂപ സംഭവാന നല്‍കി.
അഹമ്മദാബാദ്: കോവിഡ് 19 ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി 25,000 രൂപ സംഭവാന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ പിഎം കെയേഴ്‌സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നല്‍കിയത്.