പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
'ജമ്മുകശ്മീര്‍ ഉണര്‍ന്നുവരികയായിരുന്നു. ജനാധിപത്യം ശക്തിപ്പെട്ടു. വിനോദസഞ്ചാരികളുടെ എണ്ണം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ചു, ജനങ്ങളുടെ വരുമാനം കൂടി, ജനജീവിതം മെച്ചപ്പെട്ടു, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചു
ഡൽഹി | ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പകൽകാമിലെ ഭീകരാക്രമണം പാകിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പൽഗാമിൽ ആക്രമണം നടത്തിയവർക്കും പിന്നിൽ പ്രവർത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ജമ്മുകശ്മീര്‍ ഉണര്‍ന്നുവരികയായിരുന്നു. ജനാധിപത്യം ശക്തിപ്പെട്ടു. വിനോദസഞ്ചാരികളുടെ എണ്ണം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ചു, ജനങ്ങളുടെ വരുമാനം കൂടി, ജനജീവിതം മെച്ചപ്പെട്ടു, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചു. അത് ജമ്മുകശ്മീരിന്റെ ശത്രുക്കള്‍ക്ക് ഇഷ്ടമായില്ല. പഹല്‍ഗാമിലെ ഭീകരാക്രമണം ഭീകരതയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ നിരാശയും ഭീരുത്വവുമാണ് വെളിവാക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത മറുപടി തന്നെ നല്‍കും. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും’- നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനു ശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.