ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍ 

അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

0

തിരുവനന്തപുരം: 2020-21  അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍ നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അപേക്ഷകര്‍ക്ക് സ്വന്തമായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

ജൂലൈ 29 മുതല്‍ പ്രവേശന നടപടി അവസാനിക്കുന്നത് വരെ ഇത് തുടരും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാനാകാത്തവര്‍ക്ക് താമസ സ്ഥലത്തിന്  സമീപത്തുള്ള സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന  സഹായ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജില്ലാ- മേഖലാ- സംസ്ഥാന തലത്തിലും ഹെല്‍പ് ഡെസ്‌കുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

You might also like

-