പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം.
രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് പേർക്ക് പരിക്കേറ്റു
പാലക്കാട് :വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്‌നി വാന്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് പേർക്ക് പരിക്കേറ്റു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ് മരിച്ച അഞ്ച് പേരും.
ദേശീയപാതയിൽ കൊയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ഓമ്നിവാനിൽ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്നർ ലോറി തിരിക്കുന്നതിനിടെ ഓമ്നിവാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരും അത്യാഹിത വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.