പ്ലാസ്റ്റിക് ബോർഡുകൾക്ക് വിലക്ക് .,വഴിനീളെ സ്ഥാനാർത്ഥികളുടെ കൂറ്റൻ പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾ .നടപടിയെടുക്കാതെ തെരെഞ്ഞെടുപ്പുകമ്മീഷൻ
.പി വി സി ഫ്ലക്സിൽ പ്രിന്റ് ചെയ്ത ഈ പരസ്യ ബോർഡുകളിൽ അംഗീകൃത ക്യു ആർ കോഡ് പതിപ്പിച്ചു സ്ഥാനാർത്ഥികൾ പരസ്യം പ്രദര്ശിപ്പിച്ചിട്ടുള്ളത് . പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾ പ്രിന്റു ചെയ്യുന്നതും പ്രദര്ശിപ്പിക്കുന്നത്തിനും വിലക്ക് നിലനിൽക്കുമ്പോഴാണ്
അടിമാലി |തെരെഞ്ഞുപ്പിനോടനുബന്ധിച്ചു ഇടുക്കി ജില്ലയിൽ വ്യാപകമായി പ്ലസ്റ്റിക് ഫ്ലസ്‌സുകൾ ഉപയോഗിക്കുന്നതായി പരാതി തെരുവെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾക്ക് വില്കുണ്ടാക്കിലും .ഫ്ളക്സ് ബോർഡുകൾ വ്യപകമായി ഉപയോഗിച്ചുവരുകയാണ് . പ്രധാനമായും അടിമാലി കട്ടപ്പന മൂന്നാർ അടിമാലി മറയൂർ വെള്ളത്തൂവൽ, നെടുങ്കണ്ടം, രാജാക്കാട്, കുമളി, ചെറുതോണി, കരിമ്പാൻ, പറത്തോട് മേഖലകളിൽ വ്യാപകമായി തമിഴ്നാട്ടിൽ നിന്നും എറണാകുളത്തു നിന്നും ഫ്ളക്സ് ബോർഡുകൾ പ്രിന്റ് കുറഞ്ഞനിരക്കിൽ എത്തിച്ചാണ് സ്ഥാനത്തർത്ഥികളുടെ പ്രചാരണം .
പിവിസി അനുബന്ധ പരസ്യ ബോർഡുകൾ റോഡിന് ഇരുവശത്തുമായി യാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിൽവ്യാപകമായി കുമിഞ്ഞു കൂടിയിരിക്കുതു വഴിനീളെ കാണാം .ചിലയിടങ്ങളിൽ അപകരമായ രീതിയിലും റോഡരുകിൽ വാഹനയാത്രികരുടെ ദൃഷ്ടി മറക്കുന്ന രീതിയിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് .പി വി സി ഫ്ലക്സിൽ പ്രിന്റ് ചെയ്ത ഈ പരസ്യ ബോർഡുകളിൽ അംഗീകൃത ക്യു ആർ കോഡ് പതിപ്പിച്ചു സ്ഥാനാർത്ഥികൾ പരസ്യം പ്രദര്ശിപ്പിച്ചിട്ടുള്ളത് . പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾ പ്രിന്റു ചെയ്യുന്നതും പ്രദര്ശിപ്പിക്കുന്നത്തിനും വിലക്ക് നിലനിൽക്കുമ്പോഴാണ് . തെരഞ്ഞെടുപ്പിന്റെ മറവിൽ വ്യപകമായി വഴിനീളെ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് .തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷനും .പഞ്ചായത്ത് സെക്രട്ടറിമാർക്കും ശുചിത്വ മിഷൻ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വം ഉണ്ടെങ്കിലും ഇവർ ഫ്ളക്സ് സ്ഥാപിക്കുന്നതിന് മൗനം അനുവാദം നൽകിയിട്ടുള്ളതായാണ് വിവരം .