പ്ലാസ്റ്റിക് നിരോധനം മുതല്‍ ഫ്ലാറ്റുകള്‍ വില്‍ക്കാന്‍ വരെ നാളെ മുതല്‍ പുതിയനിബന്ധനകളാണ് ,മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ ഇനിമുതല്‍ ഉപയോഗിക്കാനാകില്ല.

പഴയ മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ ഇനിമുതല്‍ ഉപയോഗിക്കാനാകില്ല. ഇവ കൈയിലുള്ളവര്‍ ചിപ്പും സി.വി.വി നമ്പരുമുള്ള ഡെബിറ്റ് കാര്‍ഡുകളിലേക്ക് മാറണം

0

തിരുവനന്തപുരം :2020 പുതുവർഷ ആരംഭം മുതൽ സംസ്ഥാനത്തു പ്ലാസ്റ്റിക് പൂർണ്ണസമായി നിരോധിക്കാനാണ് സർക്കാർ തീരുമാനം നാളെ മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനമാണ്ഏർപ്പെടുത്തിയിട്ടുള്ളത് . ഇവ നിര്‍മ്മിച്ചാലും വിറ്റാലും കുറ്റംഹൃദയമായി പരിഗണിക്കും . ആദ്യതവണ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ ഇരുപത്തിയയ്യായിരം രൂപയും തുടര്‍ന്നാല്‍ അന്‍പതിനായിരം രൂപയും പിഴയൊടുക്കേണ്ടി വരും. കൈയിലുള്ള എ.ടി.എം കാര്‍ഡുകള്‍ പരിശോധിക്കുന്നതും നല്ലതാണ്.

എ ടി എം കാർഡിൽ മാറ്റം

ബാങ്ക് പണമിടപാടുകളിൽ പണത്തട്ടിപ്പ് തടയാൻ എ ടി എം കാർഡ് ഉപയോഗത്തിലും കാലോചിതമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ധനകാര്യ സ്ഥാപനങ്ങൾ പഴയ മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ ഇനിമുതല്‍ ഉപയോഗിക്കാനാകില്ല. ഇവ കൈയിലുള്ളവര്‍ ചിപ്പും സി.വി.വി നമ്പരുമുള്ള ഡെബിറ്റ് കാര്‍ഡുകളിലേക്ക് മാറണം. രാത്രി എസ്.ബി.െഎ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നാളെ മുതല്‍ ഒ.ടി.പി നമ്പര്‍ നിര്‍ബന്ധം. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ ഒറ്റത്തവണ പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ക്കാണ് ഈ നിബന്ധന. എ.ടി.എം വഴിയുള്ള തട്ടിപ്പ് അവസാനിപ്പിക്കാനാണിത്. ഫ്ലാറ്റുകള്‍ വില്‍ക്കാനുമുണ്ട് നിയന്ത്രണങ്ങള്‍. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഫ്ലാറ്റുകള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ല. റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ക്കും റജിസ്ട്രേഷന്‍ വേണം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നാളെ മുതല്‍ ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കി.അതേസമയം സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികൾ പ്രദികേശവുമായി രംഗത്തെത്തിയിട്ടുണ്ട് നിരോധനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചാണ് സർക്കാർ

You might also like

-