ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നു : എൻഐഎ

തമിഴ്‌നാട്ടിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം(എൽടിടിഇ) സംഘങ്ങൾ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക്-ശ്രീലങ്കൻ ലഹരി കടത്ത് നിയന്ത്രിക്കുന്നത് ഇവരാണ്. ശ്രീലങ്കയിലെ ഹംബൻതോട തുറമുഖം, തമിഴ്‌നാട് തീരങ്ങൾ, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകൾ എന്നിവയാണ് സംഘത്തിന്റെ പ്രധാന മേഖല.

0

കൊച്ചി : ശ്രീലങ്കൻ ലഹരിക്കടത്ത് ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈൻ ഡ്രൈവിലെ പെന്റാ മേനകയിൽ ഹവാല ഇടപാടും നടന്നെന്ന് എൻഐഎ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നിൽ. സുരേഷ് രാജിനെ പെന്റ് മേനകയിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

അതേസമയം തമിഴ്‌നാട്ടിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം(എൽടിടിഇ) സംഘങ്ങൾ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക്-ശ്രീലങ്കൻ ലഹരി കടത്ത് നിയന്ത്രിക്കുന്നത് ഇവരാണ്. ശ്രീലങ്കയിലെ ഹംബൻതോട തുറമുഖം, തമിഴ്‌നാട് തീരങ്ങൾ, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകൾ എന്നിവയാണ് സംഘത്തിന്റെ പ്രധാന മേഖല.

ലഹരിക്കടത്ത് മാഫിയ നിയന്ത്രിക്കുന്നത് പാക് പൗരൻ ആണെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചതായും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിന് കേരളവുമായും ബന്ധമുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് എൻഐഎക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്.

You might also like

-