ഐതിഹാസിക പോരാട്ടത്തിന്റെ തുടക്കം: പി കെ ശ്രീമതി ടീച്ചര്‍ എംപി

0

ഐതിഹാസികമായ സ്ത്രീ പോരാട്ടത്തിനാണ് വനിതാ മതിലോടെ നാന്ദി കുറിച്ചിരിക്കുന്നതെന്ന് പി കെ ശ്രീമതി ടീച്ചര്‍ എംപി. ലോക അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന പോരാട്ടമാണിത്. ജാതീയതയുടെയും അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അടിമത്തത്തിന്റെയും ഭാരം പേറുന്നതും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനല്‍ക്കുന്നതുമായ സമൂഹത്തെ കണ്ട് ഇത് ഭ്രാന്താലയമാണോ എന്ന് ചോദിച്ച കാലഘട്ടത്തില്‍ നിന്ന് നവോത്ഥാന നായകന്മാരുടെയും പുരോഗമന-കര്‍ഷക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടന്നിട്ടുള്ള പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമാണ് കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്.

സ്ത്രീ-പുരുഷ സമത്വത്തിനും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുമായാണ് 50 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കുന്ന വനിതാ മതിലില്‍ തീര്‍ക്കുന്നത്. ഇന്ത്യയില്‍ സ്ത്രീ പുരുഷ സമത്വം ഇന്നും കിട്ടാക്കനിയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇന്നേവരെ ലോകം കണ്ടിട്ടില്ലാത്ത സ്ത്രീ പങ്കാളിത്തം കൊണ്ടും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളുടെ പ്രത്യേകത കൊണ്ടും ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നാണ് വനിതാ മതിലെന്നും അവര്‍ വ്യക്തമാക്കി. പൂക്കോട് അമൃത വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നേഹയും വനിതാ മതിലിന്റെ ഭാഗമായി.

You might also like

-