പി.കെ ശശിയെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി
പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചു. ഇക്കാര്യം ഇന്ന് ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു
പാലക്കാട് :ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ, പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചു. ഇക്കാര്യം ഇന്ന് ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.സസ്പെന്ഷന് കാലയളവില്‍ പി.കെ ശശി നല്ല പ്രവര്‍ത്തനം നടത്തിയെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ. പീഡനപരാതിയിൽ പി.കെ. ശശിയെ ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരുന്നത്. 2018 ഓഗസ്റ്റ് 14നാണ് യുവതി പി.കെ ശശിക്കെതിരെ പരാതി നല്‍കിയത്.
എം.എല്‍.എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ ശശി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.